Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഭരണം പൂര്‍ണ്ണമായും സ്തംഭിച്ചു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ എല്ലാ മേഖലയിലും വികസനം സ്തംഭിച്ചിരിക്കുകായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഭാഗത്ത് ഭരണ തകര്‍ച്ച മറു ഭാഗത്ത് സാമ്പത്തിക തകര്‍ച്ച രണ്ടുംകൂടി വരുമ്പോള്‍ കേരളത്തിലെ ഭരണം പൂര്‍ണ്ണമായ സ്തംഭനാവസ്ഥയിലെത്തിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വികസനപ്രവര്‍ത്തനത്തെപ്പറ്റി പറഞ്ഞാല്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് എപ്പോഴും കിഫ്ബി എന്നാണ് പറയാറുള്ളത്.

എന്നാല്‍ കിഫ്ബിയിലൂടെ ഒരു പദ്ധതി പോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ല. പ്രവാസി ചിട്ടി നടത്തി കിഫ്ബിക്കാവശ്യമായ പണം സ്വരൂപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ആ ചിട്ടിയുടെ നില എന്താണെന്ന് ധനകാര്യ മന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ജിഎസ്ടി ഒരു ദുരിതമായി മാറിയിരിക്കുകയാണ്.

rc

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പെന്‍ഷന്‍ കിട്ടുന്നില്ല പാവങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം കിട്ടുന്നില്ല. 1400കോടിയുടെ ബില്ലുകള്‍ മാറാത്തതുകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കുകള്‍ എടുക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് വരാതിരിക്കാനുള്ള നടപടി സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രണ്ട് രാജ്യങ്ങള്‍ മാര്‍പാപ്പ സന്തര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും എതിര്‍പ്പ് കാരണമാണ് ഇന്ത്യാ ഗവണ്‍മെന്റ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്തര്‍ശനം റദ്ദാക്കിയത്. ഇതില്‍ ശക്തമായ പ്രതിഷേധം യുഡിഎഫ് രേഖപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+