കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഭരണം പൂര്‍ണ്ണമായും സ്തംഭിച്ചു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • By Sanoop
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ എല്ലാ മേഖലയിലും വികസനം സ്തംഭിച്ചിരിക്കുകായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഭാഗത്ത് ഭരണ തകര്‍ച്ച മറു ഭാഗത്ത് സാമ്പത്തിക തകര്‍ച്ച രണ്ടുംകൂടി വരുമ്പോള്‍ കേരളത്തിലെ ഭരണം പൂര്‍ണ്ണമായ സ്തംഭനാവസ്ഥയിലെത്തിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വികസനപ്രവര്‍ത്തനത്തെപ്പറ്റി പറഞ്ഞാല്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് എപ്പോഴും കിഫ്ബി എന്നാണ് പറയാറുള്ളത്.

മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്

എന്നാല്‍ കിഫ്ബിയിലൂടെ ഒരു പദ്ധതി പോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ല. പ്രവാസി ചിട്ടി നടത്തി കിഫ്ബിക്കാവശ്യമായ പണം സ്വരൂപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ആ ചിട്ടിയുടെ നില എന്താണെന്ന് ധനകാര്യ മന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ജിഎസ്ടി ഒരു ദുരിതമായി മാറിയിരിക്കുകയാണ്.

rc

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പെന്‍ഷന്‍ കിട്ടുന്നില്ല പാവങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം കിട്ടുന്നില്ല. 1400കോടിയുടെ ബില്ലുകള്‍ മാറാത്തതുകൊണ്ട് കോണ്‍ട്രാക്ടര്‍മാര്‍ വര്‍ക്കുകള്‍ എടുക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.

ക്രിസ്ത്യന്‍ സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചുക്രിസ്ത്യന്‍ സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചു

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് വരാതിരിക്കാനുള്ള നടപടി സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ രണ്ട് രാജ്യങ്ങള്‍ മാര്‍പാപ്പ സന്തര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും എതിര്‍പ്പ് കാരണമാണ് ഇന്ത്യാ ഗവണ്‍മെന്റ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്തര്‍ശനം റദ്ദാക്കിയത്. ഇതില്‍ ശക്തമായ പ്രതിഷേധം യുഡിഎഫ് രേഖപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
oppostion leader ramesh chennitala says that in kerala government fuctioning is totaly failed. financial crisis is going on state now so development is stucked in all areas. so government should take strong decession for undergoing crisis says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X