കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ വഴി 3700 കോടിയിലധികം രൂപയുടെ പലിശരഹിത വായ്പ നൽകിയെന്ന് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയ കാലത്തും കോവിഡ് കാലത്തുമായി കുടുംബശ്രീ വഴി 3700 കോടിയിലധികം രൂപയുടെ പലിശരഹിത വായ്പ നൽകിയതായി സംസ്ഥാന സർക്കാർ. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശയ്ക്ക് കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വായ്പ നൽകാൻ തയാറായത്. ഈ 9 ശതമാനം പലിശ പൂർണമായും സർക്കാർ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. 2,02,789 പേർക്ക് 1794. 02 കോടി രൂപയാണ് റിസർജന്റ് കേരള ലോൺ സ്‌കീം (ആർ. കെ. എൽ.എസ്) എന്ന പദ്ധതി പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ പദ്ധതിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പലിശ കുടുംബശ്രീയ്ക്ക് സർക്കാർ നൽകുകയും ചെയ്തു.

കോവാക്സിൻ രാജ്യത്തിന്റെ അഭിമാനപ്രശ്നമാകുന്നതെന്തുകൊണ്ട്? ഉയർന്നുവരുന്ന ശാസ്ത്രീയ ആശങ്കകൾ എന്തെല്ലാം....കോവാക്സിൻ രാജ്യത്തിന്റെ അഭിമാനപ്രശ്നമാകുന്നതെന്തുകൊണ്ട്? ഉയർന്നുവരുന്ന ശാസ്ത്രീയ ആശങ്കകൾ എന്തെല്ലാം....

കോവിഡ് എന്ന മഹാമാരിയെ നേരിട്ടപ്പോൾ ഒരിക്കൽ കൂടി സർക്കാർ ഈ പദ്ധതി ആവിഷ്‌കരിച്ചു. 23,98,130 കുടുംബശ്രീ അംഗങ്ങൾക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് കോവിഡ് കാലത്ത് നൽകിയത്. കോവിഡ് രൂക്ഷമായ ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ച കുടുംബങ്ങളാണ് ഈ വായ്പ സ്വീകരിച്ചത്. ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി വലിയ മാത്യകയായി മാറിയിരിക്കുകയാണെന്നും സർക്കാർ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായി വായ്പാതുക തിരിച്ചടയ്ക്കാനുള്ള കുടുംബശ്രീയുടെ മികവു കൂടി കണക്കിലെടുത്താണ് ബാങ്കുകൾ വായ്പ നൽകാൻ തയ്യാറായതെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

5-kudumbasree-copy-2

2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സർക്കാർ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ പലിശ രഹിത വായ്പ നൽകുന്നതാണ് ഈ പദ്ധതി. ഏറ്റവും സാധാരണക്കാരാണ് കുടുംബശ്രീ അംഗങ്ങൾ. സർക്കാരിന്റെ ഈ നടപടി അവർക്ക് ദുരന്തവേളയിൽ പകർന്ന ആശ്വാസം ചെറുതല്ല. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് കുടുംബശ്രീയിൽ ചേർന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

എന്നിങ്ങനെ വലിയ ദുരന്തങ്ങളാണ് കഴിഞ്ഞ നാലര വർഷത്തിനിടെ കേരളം നേരിട്ടത്. ഓരോ ദുരന്തവും സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും ദുരിതവും ഈ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. ദുരന്തവേളകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ സാഹചര്യങ്ങളും അവസരങ്ങളും ഇല്ലാതാവുന്നവരുടെയും എണ്ണം വളരെ കൂടുതലാണ്. വരുമാനം ഇല്ലാതാവുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുകയും പലരേയും കടക്കെണിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളും കുട്ടികളുമാവും ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടേണ്ടി വരിക.

ദുരന്തങ്ങളെ നേരിടുന്ന അവസരത്തിൽ പാവപ്പെട്ടവരുടെ ഏറ്റവും വലിയ ആവശ്യം ഒരു വരുമാനം ഉണ്ടാവുക എന്നതാണ്. വരുമാന മാർഗം അടയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിൽ താൽക്കാലിക ആശ്വാസം നൽകുക എന്നത് പ്രധാനമാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഇന്ത്യയിൽ ആദ്യമായി ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് പലിശ രഹിത വായ്പ അനുവദിക്കുക എന്ന നയം കേരളം സ്വീകരിച്ചത്. സർക്കാരിന്റെ മാതൃകാപരമായ ഈ നയത്തെക്കുറിച്ചാണ് ഇന്ന് വിശദമാക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
Kerala government gave interest free loans via Kudumbashree during Coronavirus and flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X