കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയന്‍മാരും സര്‍ക്കാരിന് നല്‍കി 'ഞങ്ങളുടെ വക 100കോടി'

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: മദ്യപാനികളെപ്പറ്റി പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും ഒരു പരിഹാസച്ചിരിരി വിടരും. എന്നാല്‍ ഈ മദ്യപരെക്കൊണ്ട് ഖജനാവിന് നല്ല നേട്ടമുണ്ടായിരിയ്ക്കുന്ന കാര്യം അറിയാമോ. മദ്യപിച്ച് വാഹനമോടിച്ചവരാണ് സംസ്ഥാന സര്‍ക്കാരിന് കോടികക്കണക്കിന് രൂപ നല്‍കിയത്.

മദ്യപിച്ച് വാഹനമോടിച്ചതിന് സംസ്ഥാനത്തുടനീളം പിടിയിലായവര്‍ഖജനാവിലേയ്ക്ക് നല്‍കിയ സംഭാവന 1,01,55,50,470 രൂപയാണ്. 2011 മെയ് മുതല്‍ 2015 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് നൂറ് കോടിയോളം രൂപ മദ്യപിച്ച് വാഹനമോടിച്ചവര്‍ പിഴയൊടുക്കിയ കാര്യം വ്യക്തമാകുന്നത് .

Beer

മദ്യപിച്ച് വാഹനമോടിച്ചതിന് 7,94,744 കേസുകളാണ് ഈ കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മെറ്റ് ധരിയ്ക്കാത്തതിന് 49,47,107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെറ്റികേസുകള്‍ ചാര്‍ജ്ജ് ചെയ്തപ്പോള്‍ പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 490,45,42,000 രൂപയാണ്.

അപകടങ്ങള്‍ മൂലം വര്‍ഷം തോറും 500കോടി രൂപയാണ് സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത് . അപകടങ്ങള്‍ക്ക് ഇരയാകുന്നവരില്‍ അധികവും കാല്‍നടയാത്രക്കാരാണ്. നിയമലംഘനങ്ങള്‍ മൂലമാണ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയാത്തത് . 2014ല്‍ മാത്രം 36,282 അപകടങ്ങളാണ് നടന്നത്. 4049പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത് .

English summary
Believe it or not, Kerala government get 100 crores from Drunkards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X