കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിസന്ധിക്കിടെ പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത്; ഹെലികോപ്റ്റര്‍ വാടകയ്ക്ക് ഒന്നര കോടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുമാന വരവ് എല്ലാം കുറഞ്ഞു. പ്രതിസന്ധി മറികടക്കാല്‍ സാലറി ചാലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരോടും ജനങ്ങളോടും സഹായം തേടിയിരിക്കുന്നു. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം സഹായ ധനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്രയും പ്രതിസന്ധി നേരിടുന്ന വേളയിലാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതിന് വേണ്ടി സ്വകാര്യ കമ്പനിക്ക് ചൊവ്വാഴ്ച നല്‍കിയത് ഒന്നര കോടി രൂപ. ഇനിയും 20 ലക്ഷം കൂടി നല്‍കും.

ph

ഫെബ്രുവരിയില്‍ തീരുമാനിച്ച പ്രകാരമാണ് പണം നല്‍കിയത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. മറ്റു ചെലവുകളെല്ലാം മാറ്റിവയ്ക്കാനും കൂടുതല്‍ ധനസമാഹരണത്തിനും ശ്രമിക്കവെയാണ് സര്‍ക്കാരിന്റെ വിപരീത നടപടി. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ ഹാന്‍സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. പ്രതിസന്ധി നിലനില്‍ക്കെയള്ള സര്‍ക്കാരിന്റെ തീരുമാനം നേരത്തെ വിവാദമായിരുന്നു. ഛത്തീസ്ഗഡില്‍ ലക്ഷങ്ങള്‍ മാത്രമാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് ഇതേ കമ്പനി നല്‍കുന്നതെന്നും കേരളത്തില്‍ കോടിയിലധികം നല്‍കുന്നത് അഴിമതിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിവാദങ്ങളൊന്നും സര്‍ക്കാര്‍ കാര്യമാക്കുന്നേ ഇല്ല. 20 മണിക്കൂര്‍ പറക്കാന്‍ 44 ലക്ഷം വേണമെന്നാണ് ദില്ലി ആസ്ഥാനമായ പവന്‍ ഹാന്‍സിന്റെ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും സംസ്ഥാനം പ്രതിസന്ധി നേരിടുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചിരുന്നു. ഇതിനിടെയാണ് തിടുക്കത്തില്‍ ഹെലികോപ്റ്റര്‍ വാടക കരാര്‍ ഒപ്പിടുന്നത്.

ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍ഹജ്ജ് തീര്‍ഥാടനം അനിശ്ചിതത്വത്തില്‍; സൗദി അറേബ്യ നിലപാട് വ്യക്തമാക്കി, മുസ്ലിം ലോകം ആശങ്കയില്‍

ഏപ്രിലിലെ ശമ്പളം നല്‍കാന്‍ പൊതുഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന്റെ എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞതാണ് കേരളത്തിലെ ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച പണം ശമ്പളത്തിന് വേണ്ടി മാറ്റാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ദുരിതം നേരിടുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ അടയ്ക്കുന്നതിനും നികുതി ഒടുക്കുന്നതിനും വായ്പാ തിരിച്ചടവിനും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Kerala Government handed over 1.5 crore for Helicopter rent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X