കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃകയായി വീണ്ടും കേരളം..! ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സർക്കാർ നല്‍കുന്ന തുക 5 ലക്ഷമാക്കി ഉയർത്തി

Google Oneindia Malayalam News

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സങ്കീര്‍ണവും ചെലവേറിയതും

സങ്കീര്‍ണവും ചെലവേറിയതും

സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) വളരെ സങ്കീര്‍ണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യധാരയില്‍

മുഖ്യധാരയില്‍

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് ഭീമമായ തുക ആവശ്യമായി വരുന്നതിന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ ശസ്ത്രക്രിയ പൂര്‍ണതയില്‍ എത്തിയ്ക്കുന്നതിന് പലപ്പോഴും സാധ്യമാകാതെ വരുന്നു.

ആകെ 50 ലക്ഷം

ആകെ 50 ലക്ഷം

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്തുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കായി നല്‍കിവരുന്ന ധനസഹായം പരമാവധി 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്. സ്ത്രീയില്‍ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേര്‍ത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ പോളിസി

ട്രാന്‍സ്ജെന്‍ഡര്‍ പോളിസി

ശസ്ത്രക്രിയയ്ക്കു ശേഷം സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളുടെയും ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ലായിരിക്കും ധനസഹായം അനുവദിക്കപ്പെടുക. സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.

Recommended Video

cmsvideo
unlock 4.0 in india from today | Oneindia Malayalam
ക്ഷേമ പദ്ധതികള്‍

ക്ഷേമ പദ്ധതികള്‍

ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കും, പിന്തിരിയില്ല, കേന്ദ്രത്തിന് കോര്‍പ്പറേറ്റ് അജണ്ട; കെസി വേണുഗോപാൽകർഷക ബില്ലിനെതിരെ പ്രതിഷേധിക്കും, പിന്തിരിയില്ല, കേന്ദ്രത്തിന് കോര്‍പ്പറേറ്റ് അജണ്ട; കെസി വേണുഗോപാൽ

പ്രവാസി പ്രേമമെന്ന 19ാം അടവ്; ഈന്തപ്പഴം എവിടെ പോയി?കോടിയേരി വടികൊടുത്ത് അടിവാങ്ങല്ലേയെന്ന് ചാമക്കാലപ്രവാസി പ്രേമമെന്ന 19ാം അടവ്; ഈന്തപ്പഴം എവിടെ പോയി?കോടിയേരി വടികൊടുത്ത് അടിവാങ്ങല്ലേയെന്ന് ചാമക്കാല

കാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ പ്രതികരിച്ച് പ്രധാനമന്ത്രികാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ പ്രതികരിച്ച് പ്രധാനമന്ത്രി

English summary
Kerala Government has been increased Amount for gender reassignment surgery to Rs 5 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X