സർക്കാരിന്റെ പുതിയ മദ്യനയം; തിക്കും തിരക്കും ഒഴിവാക്കണം; പൂട്ടിയ 68 മദ്യശാലകൾ തുറക്കുന്നു
തിരുവനന്തപുരം: കേരളത്തിൽ അടച്ചു പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാനും സർക്കാറിന്റെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ ഭരണ കാലത്ത് പൂട്ടിയ മദ്യശാലകളും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ദേശീയ പാതയോരത്ത് നിന്നും മാറ്റിയ മദ്യ വിൽപനശാലകളുമാണ് വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ കേരളത്തിലുടനീളമുള്ള 68 മദ്യശാലകളാണ് അടഞ്ഞു കിടക്കുന്നത്. ഏപ്രിൽ ഒന്നിന് നിലവിൽ വന്ന പുതിയ മദ്യ നയം അനുസരിച്ച് 68 മദ്യശാലകളും തുറന്നു പ്രവർത്തിക്കും. അതേസമയം, ബെവ്കോ സര്‍ക്കാരിന് ഇതു സംബന്ധിക്കുന്ന ശുപാർശ സമർപ്പിച്ചിരുന്നു. തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാനാണ് ബെവ്കോ ആവിശ്യപ്പെട്ടത്.

ഈ ശുപാർശയ്ക്ക് പിന്നാലെ ആണ് പൂട്ടിയ ഔട്ട് ലെറ്റുകള്‍ തുറക്കുന്നതിന് ഇപ്പോൾ സർക്കാരിന്റ ഉത്തരവ് പുറത്തുവന്നത്. എന്നാൽ, പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, സർക്കാരിന്റെ പുതുക്കിയ മദ്യ നയം അനുസരിച്ച് സൈനിക - അർദ്ധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിന് വില ഉയരും എന്നാണ് റിപ്പോർട്ട്. മിലിട്ടറി ക്യാൻ്റീൻ വഴിയുള്ള മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതു കാരണമാണ് മദ്യവില കൂടുന്നത്.പുതിയ മദ്യനയ പ്രകാരം, ഐ ടി പാർക്കുകളിലും ബിയർ - വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസൻസും അനുവദിക്കും.
ഈ മാറ്റങ്ങൾക്ക് പുറമേ, ബാറുകളുടെ വിവിധ ഫീസുകളും ഉയർത്തി. സർവ്വീസ് ഡെസ്ക്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. അതേസമയം, പഴ വർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും പുതിയ മദ്യനയത്തിൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇനി വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാം; ചെറുകിട പ്ലാന്റുകൾക്ക് അനുമതി
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ ചെറുകിട പ്ലാന്റുകൾക്ക് അനുമതി. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനാണ് സ്വകാര്യ സംരംഭകർക്ക് നിർമ്മാണ അനുമതി നൽകുന്നത്. ഇതു സംബന്ധിച്ച് അനുമതി നൽകുന്നതിന് വേണ്ടിയുളള ചട്ടങ്ങൾ എക്സൈസ് വകുപ്പ് തയ്യാറാക്കി. അതേസമയം, സ്വകാര്യ സംരംഭകർക്ക് നിർമാണ അനുമതി നൽകിയാലും മദ്യ വില്പന പൂർണമായും ബിവറേജ് കോർപ്പറേഷൻ വഴി ആയിരിക്കും എന്ന വ്യവസ്ഥയുണ്ട്.
ഫാക്ടറിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷ്‌കർഷിച്ചതിനൊപ്പം ആണ് പ്രവർത്തന ചട്ടങ്ങൾക്കും വകുപ്പ് രൂപം നൽകിയിട്ടുള്ളത്. നിർമ്മാണ യൂണിറ്റിന് മൂന്നു വർഷത്തേക്ക് 50,000 രൂപയും ബോട്ട്‌ലിങ് പ്ലാന്റിന് 5000 രൂപയും ലൈസൻസ് ഫീസ് നൽകേണ്ടി വരും. മദ്യ നിർമ്മാണം, സംഭരണം തുടങ്ങിയവ എക്സൈസ് വകുപ്പിന്റെ മേൽ നോട്ടത്തിൽ ആയിരിക്കും. നിലവിൽ കേരളത്തിൽ വലിയ തോതിൽ വൈൻ നിർമ്മിക്കുന്നതിന് ഉളള വ്യവസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications