കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുഡിഎഫ് കുടിശ്ശിക എല്‍ഡിഎഫ് കൊടുക്കും'; തയ്യല്‍ തൊഴിലാളികള്‍ക്കായി 58 കോടി രൂപ അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ കുടിശ്ശിക എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് തയ്യല്‍ തൊഴിലാളി പ്രസവാനൂകൂല്യ കുടിശികയായ 30.40 കോടി ഉള്‍പ്പടെ 58 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം ആദ്യവര്‍ഷങ്ങളില്‍ 3.68 കോടി രൂപ നല്‍കിയിരുന്നു. 2020 ഡിസംബര്‍ വരെയുളള എല്ലാ അപേക്ഷകര്‍ക്കും ധനസഹായം നല്‍കുന്നതിനാണ് ഇപ്പോള്‍ 58 കോടി രൂപ അനുവദിച്ചത്. 44,816 പേര്‍ക്കാണ് ധനസഹായം ലഭിക്കുകയെന്നും തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

തയ്യല്‍ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവിതരണം ചെയ്യുന്നതിനായി കേരള സംസ്ഥാന തയ്യല്‍ തൊഴിലാളിക്ഷേമനിധിബോര്‍ഡിന് 58 കോടി രൂപ അനുവദിച്ചു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ സ്ത്രീകള്‍ക്ക് 15,000 രൂപ വീതമാണ് പ്രസവ ധനസഹായമായി അനുവദിക്കുന്നത്. യുഡിഎഫ് ഗവണ്‍മെന്റ് കാലയളവില്‍ കുടിശ്ശികയായിരുന്ന 30.40 കോടി രൂപയുടെ ആനുകൂല്യം ഉള്‍പ്പെടെ വിതരണം ചെയ്യാനാണിത്. അര്‍ഹരായ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് 30.40 കോടി രൂപ ആവശ്യമായിരുന്നെങ്കിലും 95 ലക്ഷം രൂപ മാത്രമാണ് അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.

tpramakrishnan-

ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷം ആദ്യവര്‍ഷങ്ങളില്‍ 3.68 കോടി രൂപ നല്‍കിയിരുന്നു. 2020 ഡിസംബര്‍ വരെയുളള എല്ലാ അപേക്ഷകര്‍ക്കും ധനസഹായം നല്‍കുന്നതിനാണ് ഇപ്പോള്‍ 58 കോടി രൂപ അനുവദിച്ചത്. 44,816 പേര്‍ക്കാണ് ധനസഹായം ലഭിക്കുക. വിഷുവിനു മുമ്പായി ആനുകൂല്യം വിതരണം ചെയ്യും

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
kerala government has sanctioned 58 crore for garment workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X