മഴക്കെടുതികള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാം 'ഇടവപ്പാതി' മൊബൈല്‍ ആപ് റെഡി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാന്‍ വഴിയൊരുങ്ങുന്നു. 'ഇടവപ്പാതി' എന്ന മൊബൈല്‍ ആപ്‌ളിക്കേഷനാണ് ഇതിനായി തയ്യാറാക്കിയിരിയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണില്‍ സേവനം ലഭ്യമാകും.
ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ഇടവപ്പാതി എന്ന സോഫ്ട് വെയര്‍ ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യുക . പേരും മൊബൈല്‍ നമ്പരും സ്ഥല വിവരങ്ങളും നല്‍കുക. തുടര്‍ന്ന് മഴക്കെടുതിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും നിങ്ങള്‍ക്ക് മുഖ്യമന്ത്രിയെ അറിയിക്കാം . കുണ്ടോ, കുഴിയോ, വെള്ളക്കെട്ടോ, മാലിന്യ കൂമ്പാരമോ എന്ത് തന്നെയായലും പരാതിപ്പെടാം. ദൃശ്യങ്ങള്‍ പകര്‍ത്തി പരാതി നല്‍കാം .

മുഖ്യ മന്ത്രിയുടെ കോള്‍ സെന്റര്‍ എന്ന സൈറ്റിലേയ്ക്ക് എത്തുന്ന വിവരങ്ങള് ഉദ്യോഗസ്ഥര്‍ അതാത് വകുപ്പുകള്‍ക്ക് കൈമാറും . സി ഡിറ്റിലേയ്ക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലേയും വിദഗ്ധരാണ് സോഫ്ട് വെയറിന് പിന്നില്‍ . മഴക്കാല ദുരിതങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ഇടവപ്പാതി ഡൗണ്‍ലോഡ് ചെയ്താല്‍ വകുപ്പുകളുടെ കാര്യക്ഷമത പൊതുജനങ്ങള്‍ക്കും പരീക്ഷിയ്ക്കാം .












Click it and Unblock the Notifications