കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഏതു വിധേനയും തകർക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് ബിജെപിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി തകർക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. , അടുത്തിടെ രണ്ട് രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയാണ് സർക്കാർ ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെ ആലപ്പുഴയിലെ വീട്ടിനുള്ളിൽ വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ട ഒബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ രഞ്ജിത്ത് ശ്രീനിവാസിന് വീട്ടിലെത്തിയാണ് കേന്ദ്ര ആഭ്യന്തര സഹമമന്ത്രി ആദരാഞ്ജലി അർപ്പിച്ചത്.

 Nityanand Rai

കേരളത്തിലെ ക്രമസമാധാന നില മോശമാണെന്നും അതിനാലാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതെന്നും കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ബിജെപിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും ജനപിന്തുണയും ഏത് വിധേനയും തകർക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി കൊലപാതകത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുകയും ചെയ്യുന്നു, "- അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളെല്ലാം ശരിയായ രീതിയിൽ അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നില തകർന്നു; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടിഎന് പ്രതാപൻ എംപികേരളത്തിലെ ക്രമസമാധാന നില തകർന്നു; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടിഎന് പ്രതാപൻ എംപി

ശനിയാഴ്ച എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ശ്രീനിവാസിന്റെ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നിർണ്ണായമായ തെളിവുകളും ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അവകാശപ്പെടുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മുഴുവൻ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തുകയും സർവകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) സംസ്ഥാന സെക്രട്ടറി ഷാൻ ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.
വീട്ടിലേക്ക് പോകുകയായിരുന്ന ഇയാളുടെ ബൈക്കിൽ ഒരു കാർ ഇടിക്കുകയും, താഴെ വീണപ്പോൾ അക്രമികൾ തുരുതുരെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാൻ കൊച്ചിയിലെ ആശുപത്രിയിൽ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങി. ഈ അക്രമണത്തിന് പിന്നില്‍ ബിജെപി-ആർഎസ്എസ് സംഘമാണെന്ന് അപ്പോള്‍ തന്നെ എസ് ഡി പി ഐ നേതൃത്വം ആരോപിച്ചിരുന്നു.

ഷാനിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഞായറാഴ്ച രാവിലെ രഞ്ജിത് ശ്രീനിവാസിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ വീട്ടുകാരുടെ കൺമുന്നിൽ വെച്ച് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അതുകൊണ്ട് കൂടിയാണ് ഷാന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് രണ്‍ജീത് ശ്രീനിവാസിന്റെ കൊപലാതകമെന്ന് വിലയിരുത്തുന്നത്. സംഭവത്തില്‍ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ബന്ധമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു കേവലം ബിജെപി-ആർഎസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നുമായിരുന്നു അദ്ദേഹം കോഴിക്കോട് പറഞ്ഞത്.

Recommended Video

cmsvideo
കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാൻ പോലീസിന് സാധക്കുന്നില്ലെങ്കിൽ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം. പോപ്പുലർ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണം. പിഎഫ്ഐ ഭീകരവാദത്തിന് മുമ്പിൽ കേരളം മുട്ടുമടക്കില്ല. വർഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

English summary
Kerala government is trying to destroy the BJP by any means: Union Home Minister Nityanand Rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X