കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്തയുടെ വാദം പൊളിയുന്നു; ശമ്പള കുടിശ്ശികയായി എട്ടരലക്ഷം രൂപ, ഉത്തരവ് പുറത്ത്

ചിന്ത ജെറോം നേരത്തെ പറഞ്ഞത് താന്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ല എന്നായിരുന്നു

Google Oneindia Malayalam News
CHINTHA

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ വാദം പൊളിയുന്നു. ചിന്ത ജെറോമിന് ശമ്പള കുടിശികയായുണ്ടായിരുന്ന എട്ടര ലക്ഷം രൂപ അനുവദിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ വ്യക്തമാണ്. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്.

06.1.17 മുതല്‍ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്ത ജെറോമിന് ലഭിക്കാന്‍ പോകുന്നത്. ഇക്കാലയളവില്‍ 50000 രൂപ ലഭിച്ചിരുന്ന ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ഒരു ലക്ഷം നല്‍കുമ്പോള്‍ 8.50 ലക്ഷം രൂപയാണ് ലഭിക്കാന്‍ പോകുന്നത്.

മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ അമരീന്ദര്‍..? ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു...?മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ അമരീന്ദര്‍..? ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു...?

കുടിശിക താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. 2016 ല്‍ ആണ് യുവജന കമ്മീഷന്‍ അധ്യക്ഷയായി ചിന്ത ജെറോമിന് നിശ്ചയിച്ചത്. അന്ന് 50000 രൂപയായിരുന്നു ചിന്ത ജെറോമിന് നല്‍കിയിരുന്നത്. അന്ന് അധ്യക്ഷ സ്ഥാനത്തെ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നില്ല.

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; കാരണം വിസാ തര്‍ക്കംകൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; കാരണം വിസാ തര്‍ക്കം

2018 ല്‍ ഒരു ലക്ഷമായി ശമ്പളം നിശ്ചയിച്ചു. എന്നാല്‍ പിന്നീട് ഇതിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത ജെറോം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വിവാദമായത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചിന്ത ജെറോണിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കുന്നത് വീണ്ടും വിവാദമാകും.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, ജാമ്യം റദ്ദാക്കി കോടതി; അറസ്റ്റ് ഉടന്‍എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, ജാമ്യം റദ്ദാക്കി കോടതി; അറസ്റ്റ് ഉടന്‍

മാത്രമല്ല സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുമ്പുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുന്നത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ച് പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ തങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും

English summary
kerala government issued an order which allow salary arrears of Chinta Jerome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X