Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ മുതല്‍ ഹൈക്കോടതി വരെ ഒഴിവുകള്‍: 50000 വരെ ശമ്പളം വാങ്ങാം, എങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും താല്‍ക്കാലിക ഒഴിവുകള്‍. നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ ഉള്‍പ്പെടെയാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകർ www.niyamasabha.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21. വിശദവിവരങ്ങൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

 job-news

ഫീൽഡ് വർക്കർ കം കേസ് വർക്കർ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: MSW/PG in (Psychology/Sociology). പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 16,000 രൂപ. സെക്യൂരിറ്റി തസ്തികയിലെ ഒരു ഒഴിവിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 23 വയസ് പൂർത്തിയാകണം. വേതനം പ്രതിമാസം 10,000 രൂപ.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 28ന് രാവിലെ 11ന് കണ്ണൂർ, മട്ടന്നൂർ, ഉരവുച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ എത്തണം.ത കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്.

ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ഫാർമസിസ്റ്റ് ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളുണ്ട്. പ്ലസ്ടു, ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണു യോഗ്യത. വയസ് 18 - 41. വേതനം (കൺസോളിഡേറ്റഡ്) 14,000. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 25നു രാവിലെ 11നു കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+