കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ ഇന്റര്‍നെറ്റ്‌ പദ്ധതി; ആദ്യഘട്ട ഉദ്‌ഘാടനം ഇന്ന്‌

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ്‌ പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഉദ്‌ഘാടനം ഇന്ന്‌. വൈകിട്ട്‌ 5ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴിയാണ്‌ ഉദ്‌ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിലായി ആയിരം സര്‍ക്കാര്‍ ഓഫിസുകളിലാണ്‌ ആദ്യഘട്ട കണക്ഷന്‍ നല്‍കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം, പത്തനംതിട്ട,തൃശൂര്‍,പാലക്കാട്‌ ജില്ലകളിലാണ്‌ ആദ്യഘട്ടില്‍ കണക്ടിവിറ്റി ലഭിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, പോലീസ്‌ സ്‌റ്റേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഡാറ്റാ സെന്ററുകള്‍, കളക്ടറേറ്റുകള്‍ എന്നിവയില്‍ ആദ്യഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കും. ജൂലൈ മാസത്തോടെ കെ ഫോണിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ്‌ പദ്ധതി.

pinarayi vijayan

35000 കിലോ മീറ്റര്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കാണ്‌ കെ ഫോണ്‍ പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്‌. കൊച്ചി ഇന്‍ഫോ പാര്‍ക്ക്‌ തപസ്യയിലാണ്‌ നെറ്റ്‌വര്‍ക്ക്‌ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിലൂടെ 10mbsp മുതല്‍ 1GBsp വരെ വേഗത്തില്‍ നെറ്റ്‌ കണക്ഷന്‍ ലഭ്യമാക്കും.14 ജില്ലകളിലേയും ബന്ധിപ്പിച്ച്‌ വൈദ്യുതി ടവറുകളിലൂടെ വലിച്ച കോര്‍ റിങ്‌ സംവിധാനമാണ്‌ സജ്ജമാക്കിയിരിക്കുന്നത്‌. ഒരിക്കലും ഇന്റര്‍നെറ്റ്‌ തടസം നേരിടാത്ത റിങ്‌ ആര്‍ക്കിടെകിചര്‍ സംവിധാനമാണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഇതിന്‌ കീഴില്‍ ജില്ലകളിലെ ഉപഭോക്താക്കളെ ബന്ധിപ്പിച്ച്‌ ആക്‌സസ്‌ നെറ്റ്‌വര്‍ക്ക്‌ സജ്ജമാക്കും.

ആക്‌സസ്‌ നെറ്റ്‌വര്‍ക്ക്‌ ഓരോ ജില്ലകളിലേയും സര്‍ക്കാര്‍ ഓഫീസുകളേയും മറ്റ്‌ ഗുണഭോക്താക്കളേയും ബന്ധിപ്പിക്കുന്നു. പ്രദേശിക ശൃംഖലകള്‍ക്ക്‌ നിശ്ചിത തുക നല്‍കി വിതരണാവകാശം നേടാവുന്നതാണ്‌. ഈ പ്രാദേശിക വിതരണശൃംഖലകളാണ്‌ വീടുകളില്‍ ഇന്റര്‍നെറ്റ്‌ എത്തിക്കുക. സൗജന്യ ഇന്റര്‍നെറ്റ്‌ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മാത്രമേ ലഭിക്കു.

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

English summary
kerala government kfon internet program inauguration today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X