കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ കെഎസ്ആര്‍ടിസി';' ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി ഇനി മൊബൈല്‍ ആപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് കെഎസ്ആര്‍ടിസിയുടെ മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. എന്റെ കെഎസ്ആര്‍ടിസി എന്ന പേരില്‍ പുറത്തിറക്കിയ ആപ്പ് ഇന്ന് ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയത്.

ksrtc

ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെഎസ്ആര്‍ടിസി-യുടെ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് യാത്ര ചെയ്യുന്നത്. ഇവരില്‍ നല്ലൊരു ശതമാനം യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നത്. എങ്കിലും ഇതുവരെ കെഎസ്ആര്‍ടിസി-യ്ക്ക് സ്വന്തമായി ഓണ്‍ലൈന്‍ റിസര്‍വ്വേഷനായി ഒരു മൊബൈല്‍ ആപ്പ് ഇല്ലാതിരുന്നത് വലിയ ഒരു പോരായ്മയായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്.

സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്

Abhi Busമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് (ഗൂഗിള്‍ പ്ലേ സ്റ്റോര്‍)/ഐ.ഒ.എസ് (ആപ്പ് സ്റ്റോര്‍) പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ അടുത്ത് തന്നെ ലഭ്യമാകും. എല്ലാവിധ ആധുനിക പേയ്‌മെന്റ് സൗകര്യങ്ങളുമുള്ള ഈ ആപ്ലിക്കേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമാണ്.

സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ തീപിടത്തിൽ വഴിത്തിരിവ്: കാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഫോറൻസിക് റിപ്പോര്‍ട്ട്

ജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കുംജോസ് കെ മാണിയുടെ ഇടതു പ്രവേശം; വെള്ളിയാഴ്ച സുപ്രധാന പ്രഖ്യാപനം, രാജ്യസഭ സീറ്റ് രാജിവെച്ചേക്കും

Recommended Video

cmsvideo
ബസിലെ മുൻഗണനാ സീറ്റുകൾ ആർക്ക്? എന്താണ് നിയമം ?

English summary
Kerala government launch a new mobile app "Ente KSRTC" for online ticket booking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X