കൊവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് പരിഷ്കരിച്ച് സർക്കാർ, കുറഞ്ഞ നിരക്ക് 2645
കൊച്ചി: കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് സംസ്ഥാന സർക്കാർ. 2645 മുതൽ 9776 രൂപ വരെ കൊവിഡ് ചികിത്സയ്ക്ക് വേണ്ടി ഈടാക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ള. അതേ സമയം റൂമുകളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന പഴയ സർക്കാർ ഉത്തരവ് ഇതോടെ റദ്ദാക്കിയിട്ടുണ്ട്.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതോടെയാണ് സ്വകാര്യ ആശുപത്രികൾക്കുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള ഉത്തരവ് ആറാഴ്ചവരെ പിന്തുടരാമെന്നും അതുവരെ ഹർജി തീർപ്പാക്കരുതെന്നുമാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കോടതിയിൽ ഉന്നയിച്ച ആവശ്യം.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications