അരി വിതരണം തടഞ്ഞ തീരുമാനം; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സർക്കാർ നിയമനടപടിക്ക്
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വിതരണംചെയ്യാൻ തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പുതന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി നല്‍കുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ സർക്കാർ നിയമ നടപടിക്ക്. പത്ത് കിലോ അരിയാണ് 15 രൂപ നിരക്കിൽ നേരത്തെ പറഞ്ഞ രണ്ട് കാർഡ് ഉടമകൾക്കും സർക്കാർ വിതരണത്തിനെത്തിച്ചത്. ഇതോടൊപ്പം വിഷു കിറ്റ് വിതരണം നീട്ടുകയും ചെയ്തു. ഇതിനെതിരെ നിയമപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അരി വിതരണംചെയ്യാൻ തിരഞ്ഞെടുപ്പുവിജ്ഞാപനം വരുന്നതിനുമുമ്പുതന്നെ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ, അരി എത്തിക്കാൻ കാലതാമസമുണ്ടായതോടെ വിതരണം വൈകുകയായിരുന്നു. വിതരണാനുമതിതേടി സർക്കാർ തിരഞ്ഞടുപ്പുകമ്മിഷനെ സമീപിച്ചപ്പോഴാണ് കമ്മിഷൻ വിതരണം വിലക്കിയത്.
അരിവിതരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോട്ടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വോട്ടെടുപ്പിന് ശേഷം മാത്രം ഇത് വിതരണം ചെയ്താൽ മതിയെന്നായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
Recommended Video
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യകിറ്റ്, സ്കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തേ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തിരഞ്ഞടുപ്പു കമ്മിഷൻ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതിനിടെ വിഷുവിനുള്ള കിറ്റ് വിതരണം ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്. മാർച്ച് അവസാനം നൽകാനായിരുന്നു സർക്കാരിന്റെ നേരത്തേയുള്ള തീരുമാനം.
അതേസമയം ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നൽകിയ പരാതി പിൻവലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications