കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ സംഭവം: കമ്പനികൾക്കെതിരെ നടപടി ഉടനെന്ന് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ കമ്പനികൾക്കെതിരെ സർക്കാർ. കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിനായി കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറേയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് വേണ്ടി പുതിയ വായ്പാ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്പ് വാങ്ങിയതിന്റെ ബില്ല് ഹാജരാക്കുന്ന പക്ഷം 20,000 രൂപ വരെ വായ്പയായി അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി

നേരത്തെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന ചിട്ടി പദ്ധതി പ്രതീക്ഷിച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ലാപ്പ്ടോപ്പ് വാങ്ങുന്നവർക്ക് വായ്പ അനുവദിക്കാനുള്ള നീക്കം. ലാപ്പ്ടോപ്പുകളുടെയോ ടാബ് ലറ്റുകളുടെയോ ബില്ലോ ഇൻവോയ്സോ എന്തെങ്കിലും ഹാജരാക്കുകയാണ് വേണ്ടത്. ഇതോടെ 20000 രൂപ വരെ കെഎസ്എഫ്ഇയിൽ നിന്ന് വായ്പയായി ലഭിക്കും. മാസം തോറും 500 രൂപയാണ് തവണകളായി അടയ്ക്കേണ്ടത്. കുടുംബശ്രീ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഇതിനുള്ള യോഗ്യതയുള്ളത്. അതേ സമയം ഡെൽ, എച്ച്പി എന്നീ കമ്പനികളുടെ ലാപ്ടോപ്പുകൾ തന്നെ മതിയെന്ന നിലപാട് സ്വീകരിക്കുന്നവർക്ക് കമ്പനികളിൽ നിന്ന് ലഭിക്കുന്ന ക്രമത്തിൽ ഇത് ലഭ്യമാക്കാനുള്ള സൌകര്യമൊരുക്കും.

 ksfe-160692660

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കൊവിഡ് കാലത്ത് സ്കൂളുൾ പൂർണ്ണമായി അടച്ചിട്ടതോടെ ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇ വിദ്യാശ്രീ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതോടെ കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് മാസം തോറും 500 രൂപ വെച്ച് അടച്ചാൽ ലാപ്പ്ടോപ്പ് ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി. 30 തവണകളായി പണമടയ്ക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.

എന്നാൽ ലാപ്ടോപ്പുകൾ നൽകാമെന്ന് ഏറ്റിരുന്ന കമ്പനികളാണ് സമയബന്ധിതമായി ഓർഡറുകൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയത്. ഇതിന് കാരണമായി പറഞ്ഞത് ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തതാണ് ലാപ്ടോപ്പുകൾ എത്തിക്കുന്നത് വൈകുന്നത് എന്നായിരുന്നു. ഇതോടെയാണ് സർക്കാർ നിലപാട് മാറ്റിയിട്ടുള്ളത്.

കണ്ണൂരിലെ മുഹമ്മദിന് സുമനസുകള്‍ സമാഹരിച്ചത് 46.78 കോടി; 18 കോടിയുടെ മരുന്ന് അടുത്ത മാസം എത്തുംകണ്ണൂരിലെ മുഹമ്മദിന് സുമനസുകള്‍ സമാഹരിച്ചത് 46.78 കോടി; 18 കോടിയുടെ മരുന്ന് അടുത്ത മാസം എത്തും

ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വംഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
വരാനിരിക്കുന്നത് പ്രളയം ! .ഉരുൾപൊട്ടി കുത്തൊഴുക്ക്..തകർത്ത് പെയ്ത മഴ

English summary
Kerala government moves to take legal action against companies who fail in Vidyasree laptop project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X