കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല, ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കില്ല, കനത്ത തിരിച്ചടി!!

Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച മുന്‍ ഡിജിപി ജേക്കബ് തോമസിന് കനത്ത തിരിച്ചടി. ജേക്കബ് തോമസിന് ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാവില്ല. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഡിജിപിയായ അദ്ദേഹം സമര്‍പ്പിച്ച രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിലെത്തിയത്. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി ട്വന്റി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ജേക്കബ് തോമസ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.

1

അതേസമയം ജേക്കബ് തോമസിന് പകരം മറ്റ് ആരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് എറണാകുളം കിഴക്കനമ്പലത്തെ ട്വന്റി20 വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിലുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. അതേസമയം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, അതും ഡിജിപി റാങ്കിലുള്ളയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.

നിലവില്‍ ജേക്കബ് തോമസാണ് കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. ചാലക്കുടിയില്‍ ജേക്കബ് തോമസ് വോട്ടു ചോര്‍ത്തുമെന്ന ഭയം സിപിഎമ്മിനുണ്ടായിരുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ട്വന്റി 20 നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് വെല്ലുവിളിയായിരുന്നു ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം.

ചാലക്കുടിയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍

സിപിഎമ്മിന്റെ മതേതര ബദലൊരുങ്ങുന്നു.... 7 പാര്‍ട്ടികളുടെ മഹാസഖ്യം മത്സരത്തിനിറങ്ങുംസിപിഎമ്മിന്റെ മതേതര ബദലൊരുങ്ങുന്നു.... 7 പാര്‍ട്ടികളുടെ മഹാസഖ്യം മത്സരത്തിനിറങ്ങും

English summary
kerala government not accept resignation jacob thomas not contest from chalakkudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X