കേരളസര്‍ക്കാറിന്റെ വെബ് സൈറ്റ് 'പാകിസ്താന്' തകര്‍ത്തു
തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ kerala.gov.in ഹാക്ക് ചെയ്തു. ഹോം പേജില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യവും ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് ഇപ്പോഴുള്ളത്.
പാക് സൈബര്‍ അറ്റാക്കറാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമാക്കുന്നുമുണ്ട്. സുരക്ഷ എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന കളിയാക്കലും ഹാക്കര്‍മാര്‍ ഒന്നാം പേജില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഫൈസല്‍1337 ഡോട്ട് കോം എന്ന വെബ് വിലാസവും ഹോം പേജില്‍ തന്നെയുണ്ട്.

പൊതുമേഖലാ സ്ഥാപനമായ സിഡിറ്റാണ് ഈ സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ns1. cdit.org, ns2.cdit.org എന്നീ ഡിഫാള്ഡ് നെയിംസെര്വറുകളാണ് സര്‍ക്കാര്‍ സൈറ്റിന് നല്‍കിയിട്ടുള്ളത്. കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്കായ ക്ലൗഡ്്ഫെയറിന്റെ സേവനവും ഔദ്യോഗിക സൈറ്റിനുവേണ്ടി ഉപയോഗിച്ചിരുന്നു. അലക്സാ ഗ്ലോബല്‍ റാങ്കിങില്‍ ഏഴായിരത്തിനടുത്താണ് ഈ സൈറ്റിന്റെ സ്ഥാനം.
ഈ ഐപി പിങ് ചെയ്യുമ്പോള്‍ 216.55.97.83ലേക്കും 216.55.97.83ലേക്കുമാണ് പോകുന്നത്. സ്മാര്‍ട്ട് സെര്‍വേഴ്സ് എന്ന പേരിലാണ് ഇവയുടെ സെര്‍വര്‍ കാണിക്കുന്നത്. ടെല്അമേരിക്ക എന്ന കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ ഐപിയെന്ന് ഡാറ്റകള്‍ കാണിയ്ക്കുന്നു.
20ല്‍ അധികം സൈറ്റുകളാണ് ഇതേ നെയിം സെര്‍വറിലുള്ളത്. ഇതില്‍ എന്‍ട്രന്‍സ് കമ്മീഷന്, കണ്ണൂര്‍ യൂനിവേഴ്സിറ്റി, കെഎസ്എഫ്ഇ, എല്‍ബിഎസ് കേരള തുടങ്ങിയ സൈറ്റുകളും ഉണ്ട്. എന്തായാലും സംഭവം തിരിച്ചറിഞ്ഞ സാങ്കേതിക പ്രവര്‍ത്തകര്‍ ഇതിനകം സൈറ്റില്‍ മെയിന്റനന്‍സ് ബോര്‍ഡ് വെച്ചിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications