കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ വെടിക്കെട്ട് ദുരന്തം; ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ ആകാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും, അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Kerala High Court

എന്നാല്‍ തെളിവുകള്‍ നഷ്ടപെട്ടിട്ട് അന്വേഷണം സിബിഐക്ക് വിട്ടിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഹര്‍ജിക്കാര്‍. വെടിക്കെട്ടിന് സ്വാധീനം ചെലുത്തിയ രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരെ രക്ഷിക്കാനുള്ള ശ്കരമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ഇപ്പോള്‍ തന്നെ ജില്ലാ ഭരണകൂടവും പോലീസും രണ്ട് തട്ടിലാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

വെടിക്കെട്ടുകള്‍ നിരോധിക്കണം എന്നാവശ്യപെട്ട് ജസ്റ്റിസ് വി ചിദംബരേഷ് നല്‍കിയ കത്തിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വെടിക്കെട്ട് നിരോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം സര്‍വ്വകക്ഷി യോഗത്തിനുശേഷം സര്‍ക്കാര്‍ കോ
ടതിയെ അറിയിക്കും.

English summary
Kerala Government oppose CBI enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X