മനോജ് വധം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലായത്.
ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് പ്രമുഖ് മനോജ് ആണ് കൊല്ലപ്പെട്ടത്. സിപിഎം ആണ് കൊലപാതകത്തിന് പിറകിലെന്നാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ ആരോപിക്കുന്നത്.

ലോക്കല്‍ പോലീസിലെ പ്രത്യേക സംഘം അന്വേഷിച്ച് തുടങ്ങിയെങ്കിലും ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ സമ്മര്‍ദ്ദവും സംസ്ഥാന സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നു.
എന്നാല്‍ ടിപി വധക്കേസ് അന്വേഷിച്ച ഉദ്യാഗസ്ഥരാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിലുള്ളതെന്ന് പറഞ്ഞ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തെത്തി. ടിപി കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് അന്വേഷണ സംഘത്തിന്റെ കഴിവുകേടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം.
കൊല്ലപ്പെട്ട വ്യക്തിയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം കണക്കിലെടുത്താണ് സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ വിഷയത്തില്‍ അനാവശ്യമായി പഴി കേള്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Click it and Unblock the Notifications