കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ധാരണ, ഉടമകളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച പൊതുഗാതഗതം ആരംഭിക്കുമ്പോള്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബസുകള്‍ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം പരിഹരിക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉടമകള്‍ മുന്നോട്ടുവച്ച ആവശ്യം തികച്ചും ന്യായമാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

bus

കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന കാലയളവിലായിരിക്കും വര്‍ദ്ധനയുണ്ടാകുക. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്ക് മാത്രമേ ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കൂ. രണ്ട് പേര്‍ക്കിരിക്കുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. മൂന്ന് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ട് പേര്‍ മാത്രം. കൂടാതെ യാത്രക്കാരെ നിര്‍ത്തികൊണ്ടുപോകാന്‍ അനുമതിയില്ല. ഈ നിയന്ത്രണങ്ങളുമായി ബസ് സര്‍വീസ് നടത്തുമ്പോള്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഈ രീതിയില്‍ സര്‍വീസ് നടത്തിയാല്‍ കനത്ത നഷ്ടമാണുണ്ടാകുകയെന്ന് ഉടമകള്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഓടുന്ന 12600 ബസുകളില്‍ 12000 ബസുകളുെ സ്‌റ്റോപ്പേജിന് അപേക്ഷ നല്‍കിയിരുന്നു. സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ഹന്ധിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുവരെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും നാലാംഘട്ട ലോക്ക് ഡൗണ്‍ എന്നും മോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

ഏറെ കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരും വിദഗ്ധരും പറയുന്നത്. എന്നാല്‍ ജീവിതം പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ല. കൊറോണയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നാലാംഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. പുതിയ നിയമങ്ങളാകും നാലാംഘട്ടത്തിനുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള നിയന്ത്രണങ്ങളാണ് നാലാംഘട്ട ലോക്ക്ഡൗണിലുണ്ടാകുക. കഴിഞ്ഞദിവസം മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
Kerala Government plan to increase bus fares during Covid Period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X