കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമ്പസ് രാഷ്ട്രീയം സംരക്ഷിക്കാനൊരുങ്ങി പിണറായി സർക്കാർ; പുതിയ നിയമം വരുന്നു, സർക്കാർ നിർദേശം!

Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികൾ പഠിക്കാനാണ് കോളേജുകളിലേക്ക് പോകുന്നത്, രാഷ്ട്രീയം കളിക്കാനല്ലെന്ന ഹൈക്കോടതിയുടെ നീരിക്ഷണത്തെ തടയിടാനൊരുങ്ങി പിണറായി സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!

കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഉത്തരവ് 14വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയാലും അനുകൂല ഉത്തരവുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കാമ്പസ് രാഷ്ട്രീയം നിയമവിധേയമാക്കി ജനുവരിയിലെ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം.

എതിർക്കാൻ കോടതിക്ക് കഴിയില്ല

എതിർക്കാൻ കോടതിക്ക് കഴിയില്ല

നിയമം പാസാക്കിയാല്‍ കലാലയ രാഷ്ട്രീയത്തെ നിയമപരമായി എതിര്‍ക്കാന്‍ കോടതിക്ക് കഴിയില്ല. കാമ്പസിലെ അക്രമവും പഠനം മുടങ്ങുന്നതും ഒഴിവാക്കി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാമെന്ന നിലപാടാണ് നിയമവകുപ്പിന്.

അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി

അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി

കലാലയരാഷ്ട്രീയ നിരോധനം നടപ്പാക്കാത്തതിന് പോലീസിനെതിരെ പൊന്നാനി എംഇഎസ്, മാന്നാനം കെഇ കോളേജുകളുടെ കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ ഹൈക്കോടതിയിലുള്ളത്. ഈ കേസിലെ പ്രതികൂല ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സർക്കാരിന്റെ സത്യവാങ്മൂലം

സർക്കാരിന്റെ സത്യവാങ്മൂലം

അഞ്ച് കോളേജുകള്‍ അടിച്ചുപൊളിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഈ കേസില്‍ കോളേജുകളിലെ രാഷ്ട്രീയം അനിവാര്യമാണെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി സ്വീകരിച്ചിരുന്നു.

പ്രതികൂല പരാമർശം

പ്രതികൂല പരാമർശം

എന്നാൽ ഇതിനു പിന്നാലെയാണ് എംഇഎസ്, മാന്നാനം കെഇ കോളേജുകളിലെ കേസുകളില്‍ പ്രതികൂലമായി കടുത്ത പരാമര്‍ശമുണ്ടായത്.

നിയമനിർമ്മാണത്തിന് സ്പീക്കറുടെ പിന്തുണ

നിയമനിർമ്മാണത്തിന് സ്പീക്കറുടെ പിന്തുണ

കലാലയരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് യുക്തിരഹിതമായ അഭിപ്രായപ്രകടനമാണെന്നും ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മ്മാണം അനിവാര്യമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ പരാമർശം

സ്പീക്കറുടെ പരാമർശം

വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധ മാര്‍ഗങ്ങളും നിഷേധിക്കുന്നത് ജുഡിഷ്യല്‍ ആക്ടിവിസമാണെന്നും പരമമായ അധികാരം നിയമസഭയ്ക്കാണെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കോടതിക്ക് നിയമപരമായി എതിർക്കാൻ കഴിയില്ല

കോടതിക്ക് നിയമപരമായി എതിർക്കാൻ കഴിയില്ല

കാമ്പസിലെ അക്രമവും പഠനം മുടങ്ങുന്നതും ഒഴിവാക്കി കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കാമെന്ന നിലപാടാണ് നിയമവകുപ്പിന്. ഇങ്ങനെ ഒരു നിയമം പാസായാൽ കാമ്പസ് രാഷ്ട്രീയത്തെ നിയമപരമായി എതിർക്കാൻ കോടതിക്ക് കഴിയില്ല.

English summary
Kerala government planning for a law to protect campus politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X