Get Updates
Get notified of breaking news, exclusive insights, and must-see stories!

2026 ഓടെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ; കുട്ടനാട് അടക്കം വൻ പദ്ധതികൾ നടപ്പാക്കുമെന്ന് റോഷി അഗസ്റ്റിൻ

2026 ഓടെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ; കുട്ടനാട് അടക്കം വൻ പദ്ധതികൾ നടപ്പാക്കുമെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളം ഉറപ്പാക്കാൻ വലിയ പദ്ധതികൾ നടപ്പാക്കുമെന്ന് ജലവിഭാവ മന്ത്രി റോഷി അഗസ്റ്റിൻ. 2024 ൽ ഗ്രാമീണ മേഖലയിലും 2026 ഓടെ നഗരപ്രദേശങ്ങളിലും സമ്പൂർണ ഗാർഹിക കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാട്ടർ അതോറിറ്റി ഐടി വിഭാഗം തയാറാക്കിയ വിവിധ പോർട്ടലുകൾ അടക്കമുള്ള സോഫ്റ്റ്‌വെയറുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Roshy Augustine

നിലവിൽ കുടിവെള്ള പ്രതിസന്ധി നേരിടുന്ന കുട്ടനാട് അടക്കമുള്ള പ്രദേശങ്ങൾ വൻ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തടസങ്ങൾ ഒഴിവാക്കി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്ന തരത്തിൽ ജലവിഭവ വകുപ്പിനെ നവീകരിക്കുമെന്ന് നേരത്തെ തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതൽ മനസ് തുറന്നത്.

അതേസമയം പുതിയ വിവര സാങ്കേതിക സോഫ്‌റ്റ്‌വെയറുകളിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുകയാണ് ജലവിഭവ വകുപ്പ്. ഉപഭോക്താക്കൾക്ക് കണക്‌ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ വഴി ഓൺലൈനിലൂടെ ലഭ്യമാകും. വാട്ടർ അതോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ ജല ഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങൾ അറിയാനും ​ഗുണനിലവാര പരിശോധനയ്ക്ക് ഒാൺലൈൻ വഴി ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കുന്ന ജല ഗുണനിലവാര ഓൺലൈൻ പേമെന്റ് പോർട്ടലും മന്ത്രി അവതരിപ്പിച്ചു.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    ക്യാഷ് കൗണ്ടറുകളിൽ കുടിവെള്ള ചാർജ് അടയ്ക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പിഒഎസ് മെഷീനുകൾ, അതോറിറ്റിയുടെ ബില്ലിങ് സോഫ്റ്റ്‌വെയറായ ഇ-അബാക്കസുമായി സംയോജിപ്പിക്കുന്ന പിഒഎസ് മെഷീൻ ഇന്റഗ്രേഷൻ സോഫ്റ്റ്‌വെയറാണ് പുതിയ പരിഷ്കാരങ്ങളിൽ മറ്റൊന്ന്. മലിനജല ശുദ്ധീകരണ ശാലകൾക്ക് ഏറ്റവും ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിമൽ സൈറ്റ് തിരഞ്ഞെടുക്കൽ സംവിധാനവും ജനങ്ങൾക്ക് ഇനിമുതൽ ലഭ്യമാകും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+