കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ച മുതൽ കേരളത്തിലെത്തുന്നത് ദിവസേന 50 വിമാനങ്ങൾ: പ്രവാസികൾ നേരെ വീട്ടിലേക്ക് പോകണമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത പത്ത് ദിവസത്തേക്ക് സംസ്ഥാനത്തേക്ക് ചാർട്ട് ചെയ്ത വിമാനങ്ങളുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേഡ് വിമാനങ്ങാണ് കേരളത്തിലേക്ക് വരാനുള്ളത്. 72 വിമാനങ്ങൾ വന്ദേഭാരത് ദൌത്യത്തിന് കീഴിലും കേരളത്തിലേക്ക് കേന്ദ്രസർക്കാർ ചാർട്ടർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച മാത്രം 72 വിമാനങ്ങളാണ് വിദേശരാജ്യങ്ങളിൽ നിന്നായി സംസ്ഥാനത്തേക്ക് എത്തിയത്.

 കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക് കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

ജൂണ്‍ 25ന് ഉച്ചവരെ വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്. തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.

flights-1584

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും 43 വന്ദേഭാരത് വിമാനങ്ങലുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നാളെ മുതല്‍ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടേക്കുമാണ് കൂടുതല്‍ വിമാനങ്ങൾ പ്രവാസികളുമായി എത്തുന്നത്.

ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊറോണ പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്.

കുടുതൽ വിമാനങ്ങൾ എത്തുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസ് പരിശോധനക്കുള്ള ആന്റിബോഡി കിറ്റും എല്ലാ വിമാനത്താവളങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക ബൂത്തുകളും വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ കൊറോണ വൈറസ് ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായി എ, ബി,സി എന്നിങ്ങനെയുള്ള പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. പ്ലാൻ എ അനുസരിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലുമായി 29 കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ ആശുപത്രികളിൽ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 8537 കിടക്കകളും 872 ഐസിയുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ 482 വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയും ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും.

വിദേശരാജ്യങ്ങളിൽ നിന്നെത്തി വിമാനത്താവളങ്ങളിലിറങ്ങുന്നവർ നേരെ വീടുകളിലേക്ക് പോകണമെന്നാണ് നിർദേശം. ഇതിനിടയിൽ ബന്ധുവീടുകളോ മറ്റിടങ്ങളോ സന്ദർശിക്കാൻ പാടുള്ളതല്ല. ഇങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസിന് പ്രത്യേകം നിർദേശം ലഭിച്ചിട്ടുണ്ട്. പ്രവാസികൾ വരുമ്പോൾ ആരും സ്വീകരിക്കാൻ പോകരുതെന്നും യാത്രാമധ്യേ വാഹനങ്ങൾ തടഞ്ഞുനിർത്തി സ്വീകരണം നൽകാൻ പാടില്ലെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

 കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക് കോട്ടയ്ത്ത് രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രോഗം ബാധിച്ചത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക്

English summary
Kerala government prepares to recieve huge number of exapts coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X