Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രചരണത്തിൽ ഇരട്ടച്ചങ്കൻ വിറച്ചു!ഖജനാവിലെ ലക്ഷങ്ങൾ മുടക്കി ദേശീയ പത്രങ്ങളിൽ സർക്കാർ പരസ്യം...

ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് പറയുന്ന പരസ്യത്തിൽ മികച്ച ക്രമസമാധാന പാലനമാണ് സംസ്ഥാനത്തുള്ളതെന്നും അവകാശപ്പെടുന്നുണ്ട്.

ദില്ലി/തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാർ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന ബിജെപി പ്രചരണത്തെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ പരസ്യം. കേരളത്തിലെ ഇടതുസർക്കാരിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രചരണം സജീവമാക്കിയതോടെയാണ് ദേശീയ ദിനപ്പത്രങ്ങളിൽ സംസ്ഥാന സർക്കാർ പരസ്യം നൽകിയിരിക്കുന്നത്.

ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളമെന്ന് പറയുന്ന പരസ്യത്തിൽ മികച്ച ക്രമസമാധാന പാലനമാണ് സംസ്ഥാനത്തുള്ളതെന്നും അവകാശപ്പെടുന്നുണ്ട്. വളരെ മികച്ച സാമുദായിക ഐക്യം നിലനിൽക്കുന്ന കേരളത്തിൽ മികച്ച ഭരണമാണെന്നും അഴിമതി കുറവാണെന്നും പരസ്യത്തിലുണ്ട്. പിണറായി വിജയന്റെ ഫോട്ടോ സഹിതമാണ് ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ ദിനപ്പത്രങ്ങളിൽ സംസ്ഥാന സർക്കാർ പരസ്യം നൽകിയിരിക്കുന്നത്.

ലക്ഷങ്ങൾ മുടക്കി...

ലക്ഷങ്ങൾ മുടക്കി...

ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സംസ്ഥാന സർക്കാർ ബിജെപി പ്രചരണത്തെ നേരിടാൻ ദേശീയ ദിനപ്പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. ഈ പത്രങ്ങളുടെ ദില്ലി എഡിഷനിലാണ് ഫുൾ പേജ് പരസ്യം നൽകിയിരിക്കുന്നത്.

മികച്ച സംസ്ഥാനം...

മികച്ച സംസ്ഥാനം...

വിവിധ സർവ്വേ ഫലങ്ങളും സെൻസസ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് കേരളം മികച്ച സംസ്ഥാനമാണെന്ന് സർക്കാർ നൽകിയ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്.

ക്രമസമാധാനപാലനം, മികച്ച ഭരണം...

ക്രമസമാധാനപാലനം, മികച്ച ഭരണം...

രാജ്യത്തെ ഏറ്റവും മികച്ച ഭരണം കേരളത്തിലാണെന്നും, ക്രമസമാധാന പാലനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണെന്നുമാണ് പരസ്യത്തിലുള്ളത്.

വികസനവും, അഴിമതിയും...

വികസനവും, അഴിമതിയും...

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും പരസ്യത്തിലുണ്ട്. രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരം കൊച്ചിയാണെന്ന പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി കേരളം വികസനത്തിൽ മുൻനിരയിലാണെന്നും സർക്കാർ
അവകാശപ്പെടുന്നു.

ബിജെപിയെ പ്രതിരോധിക്കാൻ...

ബിജെപിയെ പ്രതിരോധിക്കാൻ...

കേരളത്തിൽ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും, ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നുമുള്ള ബിജെപി പ്രചരണത്തിന് മറുപടിയായാണ് സംസ്ഥാന സർക്കാർ ലക്ഷങ്ങൾ മുടക്കി ദേശീയ ദിനപ്പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.

ദേശീയതലത്തിൽ...

ദേശീയതലത്തിൽ...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെയും, ഇടതു സർക്കാരിനെതിരെ ബിജെപി ദേശീയതലത്തിൽ പ്രചരണമാരംഭിച്ചത്.

പാർലമെന്റിലും...

പാർലമെന്റിലും...

കേരളത്തിലെ അക്രമസംഭവങ്ങൾ പാർലമെന്റിലും വലിയ ചർച്ചയായിരുന്നു. ബിജെപി എംപിമാർ ഒന്നടങ്കം കേരള സർക്കാരിനെ കുറ്റപ്പെടുത്തിയപ്പോൾ സിപിഎം അംഗങ്ങൾ മറുപടിയുമായി രംഗത്തെത്തി. ഈ വാക്ക്പോരും
ബഹളവും സഭ നിർത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ടാക്കി.

അരുൺ ജെയ്റ്റ്ലിയും...

അരുൺ ജെയ്റ്റ്ലിയും...

കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രാഷ്ട്രീയ സംഘർഷമുണ്ടായ തിരുവനന്തപുരത്ത് സന്ദർശനത്തിന് എത്തിയത് ദേശീയ മാധ്യമങ്ങൾ വൻ പ്രധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

അനുകൂല തരംഗത്തിന്...

അനുകൂല തരംഗത്തിന്...

ദേശീയ മാധ്യമങ്ങളടക്കം കേരളത്തിലെ വിഷയം സജീവമായി ചർച്ച ചെയ്യാൻ ആരംഭിച്ചതോടെയാണ് ബിജെപി പ്രചരണങ്ങളെ പ്രതിരോധിക്കാനായി എൽഡിഎഫ് സർക്കാർ ലക്ഷങ്ങൾ മുടക്കി ദേശീയ ദിനപ്പത്രങ്ങളിൽ പരസ്യം
നൽകിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+