ഫാക്ട് ചെക്കിങ് സമിതിയില്‍ നിന്നും ശ്രീറാം വെങ്കിട്ട രാമനെ ഒഴിവാക്കി സര്‍ക്കാര്‍
തിരുവനന്തപുരം; ശ്രീറാം വെങ്കിട്ട രാമന്‍ ഐഎസിനെ പിആര്‍ഡിയുടെ ഫാക്ട് ചെക്കിങ് സമിതിയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍. ആരോഗ്യവകുപ്പിലെ അഡീ. സെക്രട്ടറി ബിജു ഭാസ്‌കറാണ് സമിതിയിലെ പുതിയ അംഗം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വണ്ടി ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ശ്രീറാം സമിതിയില്‍ അംഗമായത്.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോവിഡ് കാലത്തെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനാണ് പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിക്ക് രൂപം നല്‍കിയത്. പിആര്‍ഡി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ അംഗമാണ്. സൈബര്‍ സെക്യൂരിറ്റി വിദഗ്‌ധന്‍,ഫാക്ട് ചെക്കിങ് വിദഗ്‌ധന്‍ സൈബര്‍ ഡോം ഫൊറന്‍സിക് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് സമിതിയിലുള്ള പ്രതിനിധികള്‍. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ വ്യാജ വാര്‍ത്തകളായി സമിതി മുദ്ര കുത്തുകയാണെന്ന ആക്ഷേപം ഫാക്ട് ചെക്കിങ് സമിതിക്കെതിരെ ഉയരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്‌തിലാണ് തിരുവനന്തപുരം നഗരത്തില്‍ വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവ സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം ആയിരുന്നെന്ന് ശ്രീറാമിനൊപ്പം കാറില്‍ സഞ്ചരിച്ച വഫാ മുഹമ്മദെന്ന യുവതി വെളിപ്പെടുത്തിയിരുന്നു.കേസില്‍ വിചാരണ നേരിടുകയാണ് ശ്രീറാം വെങ്കിട്ട രാമന്‍ . സംഭവത്തെ തുടര്‍ന്ന് ശ്രീറാമിനെ സസ്‌പെന്റ് ചെയ്‌ത സര്‍ക്കാര്‍ പിന്നീട് കോവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നിലവില്‍ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് വെങ്കിട്ടവെങ്കിട്ട രാമന്‍.












Click it and Unblock the Notifications