കെഎസ്ആർടിസിക്ക് 130 കോടി രൂപ സഹായം; ശമ്പളവും പെൻഷനും വിതരണം ചെയ്യും!
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്കാന് കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ 130 കോടി അനുവദിച്ചു. ചൊവ്വാഴ്ച തന്നെ പണം നല്‍കുമെന്ന് ധനകാര്യമമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മൂന്ന് മാസമായി പെൻഷൻ വിതരണം പ്രതിസന്ധിയിലായതോടെ ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. ചെവ്വാ, ബുധൻ ദിവസങ്ങളിലായി ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
പ്രതിമാസം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ 140 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ആവശ്യമുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ പ്രതിമാസം 30 കോടി രൂപ ധനവകുപ്പ് നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ധനമന്ത്രി അടിയന്തിരമായി ഇടപെടുകായിരുന്നു.

മുടങ്ങിയ പെൻഷൻ ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. പെൻഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇത് സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെൻഷൻ തുക കൃത്യമായി ലഭ്യമാക്കുന്ന രീതി വരുന്ന ഓണക്കാലത്തു നടപ്പാക്കുമെന്നും മന്ത്രി പറയുന്നു. ബാങ്ക് വായ്പയ്ക്കെതിരായ ഹൈക്കോടതി സ്റ്റേ നീക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications