സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ച് പണി;എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
തിരുവനന്തപുരം: കേരള പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. സുധേഷ് കുമാറിനെ വിജിലന്‍സ് ഡറക്ടറായി നിയമിച്ചു. എസ് ശ്രീജിത്തിന് എഡിജിപി സ്ഥാനക്കയറ്റം നല്‍കി ക്രൈംബ്രാഞ്ച് മേധാവിയിയായും നിയമനം നല്‍കി. ബി സന്ധ്യയാണ് ഫയര്‍ഫോഴ്‌സ് മേധാവി.
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നല്‍കിക്കൊണ്ട് വിജയ് സാഖറെക്ക് എഡിജിപി സ്ഥാനം നല്‍കി. എഡിജിപി അനില്‍കാന്ത് ആണ് റോഡ് സുരക്ഷാ കമ്മിഷ്‌ണര്‍. യോഗേഷ് ഗുപ്‌തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്‌ക്ക് ദര്‍വേഷ് സഹേബ് കേരള പൊലീസ് ഡയറക്ടര്‍ ആകും.

സ്‌പര്‍ജന്‍ കുമാറിനെ ക്രൈബ്രാഞ്ച് ഐജിയായും നാഗരാജുവിനെ കൊച്ചി പൊലീസ് സിറ്റി കമ്മിഷ്‌ണറായും നിയമിച്ചു. എ അക്‌ബര്‍ ആണ് പുതിയ തൃശൂര്‍ ഡിഐജി. കെബി രവി കൊല്ലം എസ്‌പിയാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്‌പി. സുജിത് ദാസ് പാലക്കാട് ജില്ല പൊലീസ് മോധാവിയാകും.
കണ്ണൂര്‍ എസ്‌പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെപി 4ന്റെ ചുമതലയാണ് പകരം നല്‍കിയത്. ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷ്‌ണറാകും, നവനീത് കുമാര്‍ ശര്‍മ്മ റൂറല്‍ എസപിയാകും.












Click it and Unblock the Notifications