കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ സേവനം!

Google Oneindia Malayalam News

തിരുവന്തപുരം: കേരളത്തിലുടനീളം ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാകാകാനുള്ള പദ്ധതിയുമായി പിണറായി സർക്കാർ. സൗജന്യ സേവനം നിർത്തിക്കൊണ്ടുള്ള ജിയോയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ജിയോയേക്കാള്‍ വലിയ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ ആദ്യ ഘട്ട പ്രവൃത്തി കേരളം പൂര്‍ത്തീകരിച്ച വാർത്തകൽ പുറത്ത് വരുന്നത്.

ഉപതിരഞ്ഞെടുപ്പ്; പച്ചയിലും മഞ്ഞയിലും അരിവാൾ, ആരൂരിൽ സിപിഎമ്മിനെതിരെ ബിജെപിയും കോൺഗ്രസും!ഉപതിരഞ്ഞെടുപ്പ്; പച്ചയിലും മഞ്ഞയിലും അരിവാൾ, ആരൂരിൽ സിപിഎമ്മിനെതിരെ ബിജെപിയും കോൺഗ്രസും!

കേരളത്തിൽ ഉടനീളം ഹൈസ്പീഡ് ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് കേരള ഫൈബർ ഓപ്റ്റിക്ക് നെറ്റ്വർക്ക് അഥവാ കെ ഫോൺ. കെ ഫോൺ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തന്നെ നടന്നുവരികയാണ്. കിഫ്ബിയും കെഎസ്ഐടിഎല്ലും ചേർന്നാണ് പദ്ധതിക്കുള്ള പണം നൽകുന്നത്. കേരളത്തിലെ ബിപിഎല്‍ കുടുംബങ്ങളിലും മറ്റ് കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ട സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജിയോയേക്കാൾ വലിയ പദ്ധതി

ജിയോയേക്കാൾ വലിയ പദ്ധതി

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ വലിയ പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെയാണ് കണക്ഷനെത്തിക്കുക. കേബിളുകളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ ഗവേണ്‍സിനായി ഉപയോഗപ്പെടുത്താനും സാധിക്കും. 12 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായിട്ടാണ് കണക്ഷന്‍ നല്‍കുക. മറ്റുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കിലും. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും.

ദക്ഷിണ കൊറിയയിൽ നിന്ന് കേബിൾ എത്തും

ദക്ഷിണ കൊറിയയിൽ നിന്ന് കേബിൾ എത്തും

ദക്ഷിണകൊറിയയിൽ നിന്ന് കെഫോൺ പദ്ധതിക്ക് ആവശ്യമായ കേബിളുകൾ അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കാനാണ് തീരുമാനം. ഇതിൻറെ ആദ്യഘട്ട പ്രവർത്തനങ്ങൾ ദക്ഷിണകൊറിയയിൽ നടന്നുവരികയാണ്. അവിടെ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘം പരിശോധിക്കുകയും ചെയ്യും.

ബിപിഎൽ കുടുംബങ്ങൾ‌ക്ക് സൗജന്യം

ബിപിഎൽ കുടുംബങ്ങൾ‌ക്ക് സൗജന്യം

ബിപിഎൽ കുടുംബങ്ങൾക്കും എല്ലാ സർക്കാർ ഓഫീസുകളിലും സ്ക്കൂളുകളിലും സൌജന്യമായി ഇൻറർനെറ്റ് സേവനം എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.12 ലക്ഷം ബിപിഎൽ കുടുംബങ്ങളിലേക്ക് സൌജന്യ ഇൻറർനെറ്റ് ലഭ്യമാക്കാനാകുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ‌ മറ്റുള്ളവർക്ക് എത്ര രൂപ നിരക്കിലാണ് സേവനം ലഭ്യമാകുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സൂചനകൾ.

കെഎസ്ബിയുമായി സഹകരിച്ച് പ്രവർത്തിക്കും

കെഎസ്ബിയുമായി സഹകരിച്ച് പ്രവർത്തിക്കും

കെഎസ്ഇബിയുമായി സഹകരിച്ചാണ് കേബിൾ സ്ഥാപിക്കുന്നത്. ഹൈടെൻഷൻ ലൈനുകൾക്കൊപ്പം കേബിൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. കെ ഫോൺ പദ്ധതിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. കേരളത്തിന്റെ സാങ്കേതിക പുരോഗതിയിൽ വിപ്ലകരമായ പദ്ധതിയാണ് കെ ഫോൺ. എല്ലാവർക്കും ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന, സ്വകാര്യകമ്പനികളെക്കാൾ മികച്ച സേവനം നൽകുന്ന പൊതുമേഖലാ സംരംഭമായി കെ ഫോൺ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

2000 വൈഫെ ഹോട് സ്‌പോട്ടുകള്‍

2000 വൈഫെ ഹോട് സ്‌പോട്ടുകള്‍

കെ ഫോണ്‍ പദ്ധതിയുടെ കേബില്‍ വഴി സംസ്ഥാനത്ത് 2000 വൈഫെ ഹോട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഇത് വഴിയാണ് സര്‍വ്വ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഓഫീസുകള്‍ക്കും വീടുകള്‍ക്കും സര്‍വ്വീസ് നല്‍കുക. പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഹൈടെൻഷൻ ലൈനുകൾക്കൊപ്പം കേബിൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഹൈടെൻഷൻ കേബിൾ ലൈനുകൾക്കൊപ്പം സ്ഥാപിക്കുകയും അവിടെ നിന്നും പ്രാദേശികമായി കെഎസ്ഇബിയുടെ ലൈൻ പോസ്റ്റുകളിലൂടെ ഉപയോക്താക്കളിലെത്തിക്കാനുമാണ് പദ്ധതി. ഇതിനായി ലോക്കൽ ഏജൻസികളെ ചുമതലപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

English summary
Kerala government start a high speed broadband internet service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X