ഹരിവരാസനം പാടിയത് ക്രിസ്ത്യാനിയായ യേശുദാസാണ്, ശബരിമലയില്‍ അഹിന്ദുക്കളെ തടയരുതെന്ന് സര്‍ക്കാര്‍
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയ. വിവിധ വാദങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തത്. ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ നിരവധി വാദങ്ങളുണ്ട്. മലയരയരുടേതാണെന്നും ബുദ്ധമത ക്ഷേത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഓരോ വര്‍ഷം നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയില്‍ മറ്റ് മതങ്ങളുടെ കൂടി അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വലിയ പൊതുജന താല്പര്യമുള്ള വിഷയം എന്ന നിലയില്‍ ഇക്കാര്യത്തില്‍ പത്രപരസ്യം നല്‍കണം. വഖഫ് ബോര്‍ഡ്, മുസ്ലീം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം മാത്രം കോടതി തീരുമാനം എടുക്കാവൂ. പൊതുജനങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരണം. പല മതസ്ഥര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതുകൊണ്ട് തന്നെ കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇവരുടെ നിലപാടുകള്‍ കൂടി പരിശോധിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ പ്രായഭേദമേന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ വിധിയുടെ പശ്ചാത്തലത്തില്‍ പോലീസ് അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നു എന്നായിരുന്നു ടിജി മോഹന്‍ദാസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications