കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിവരാസനം പാടിയത് ക്രിസ്ത്യാനിയായ യേശുദാസാണ്, ശബരിമലയില്‍ അഹിന്ദുക്കളെ തടയരുതെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ. വിവിധ വാദങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തത്. ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ നിരവധി വാദങ്ങളുണ്ട്. മലയരയരുടേതാണെന്നും ബുദ്ധമത ക്ഷേത്രമാണെന്നും വാദിക്കുന്നവരുണ്ട്. ഓരോ വര്‍ഷം നിരവധി മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയില്‍ മറ്റ് മതങ്ങളുടെ കൂടി അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

1

വലിയ പൊതുജന താല്‍പര്യമുള്ള വിഷയം എന്ന നിലയില്‍ ഇക്കാര്യത്തില്‍ പത്രപരസ്യം നല്‍കണം. വഖഫ് ബോര്‍ഡ്, മുസ്ലീം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം മാത്രം കോടതി തീരുമാനം എടുക്കാവൂ. പൊതുജനങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരണം. പല മതസ്ഥര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ശബരിമല. അതുകൊണ്ട് തന്നെ കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇവരുടെ നിലപാടുകള്‍ കൂടി പരിശോധിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ പ്രായഭേദമേന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ വിധിയുടെ പശ്ചാത്തലത്തില്‍ പോലീസ് അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നു എന്നായിരുന്നു ടിജി മോഹന്‍ദാസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!

ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനംചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ റെക്കോർഡ് വരുമാനം

English summary
kerala government statement on sabarimala non hindu entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X