കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ചുവപ്പുകാർഡ്: കേരളത്തിലെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്, ആശങ്കകളെന്ന്..

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ കണക്കെടുപ്പിനുള്ള ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വവരങ്ങൾ ദേശീയ പൌത്വ രജിസ്റ്ററിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. ആശങ്കകൾ ഉള്ളതിനാൽ നടപടികൾ നിർത്തിവെക്കാനാണ് സർക്കാർ ഉത്തരവ്.

 ബിജെപി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു: കേന്ദ്രസർക്കാർ നീക്കത്തിൽ അപലപിച്ച് കോൺഗ്രസ് ബിജെപി എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു: കേന്ദ്രസർക്കാർ നീക്കത്തിൽ അപലപിച്ച് കോൺഗ്രസ്

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സെഷൻസ് ഓപ്പറേഷൻസ് ഡയറക്ടറെ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഭേദഗതി വരുത്തിയ പൌരത്വ ഭേദഗതി നിയമ പ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾ പൌരത്വ പട്ടികയിലേക്ക് ഉപയോഗിക്കാൻ അനുമത നൽകുന്നുണ്ട് ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണായക ഇടപെടൽ. ഇത് സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത് കണക്കിലെടുത്താണ് നടപടിയെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

pinarayi-vijayan-kera

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കണക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ പശ്ചിമബംഗാളായിരുന്നു സമാന നടപടി സ്വീകരിച്ചത്. അടുത്തതായി ജനസംഖ്യാ കണക്കെടുപ്പ് നടക്കേണ്ട 2021ലെ സെൻസസ് നടപടികളാണ് കേരള സർക്കാർ ഇതോടെ നിർത്തിവെച്ചിട്ടുള്ളത്.

English summary
Kerala government stays steps to follow National citizenship register
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X