കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ ശ്രമിച്ചു; പോലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സർക്കാർ!

Google Oneindia Malayalam News

കൊച്ചി: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിസമാണ് ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചത്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചതായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ജാമ്യം ലഭിക്കാൻ ഇടയായതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.

<strong>പൾസർ സുനി മൊഴി നൽകിയപ്പോൾ ദിലീപ് 84 ദിവസം ജയിലിൽ; വഫയും ദൃകസാക്ഷികളും പറഞ്ഞിട്ടും ശ്രീറാം 'പുറത്ത്'!</strong>പൾസർ സുനി മൊഴി നൽകിയപ്പോൾ ദിലീപ് 84 ദിവസം ജയിലിൽ; വഫയും ദൃകസാക്ഷികളും പറഞ്ഞിട്ടും ശ്രീറാം 'പുറത്ത്'!

രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചെന്നാണ് സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നത്. ഇതിനുവേണ്ടി ശ്രീറാം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായം തേടി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോർട്ട് നിർണായക തെളിവാക്കിയാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്.

Sriram Venkitaraman

Recommended Video

cmsvideo
ശ്രീറാമിനെ കയ്യൊഴിഞ്ഞ് യുവതി, പോലീസിനോട് യുവതി പറഞ്ഞത് ഇങ്ങനെ | Oneindia Malayalam

ന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീറാമിനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. അപകടം നടന്ന് പത്ത് മണിക്കൂർ കഴിഞ്ഞാണ് പോലീസ് രക്തം ശേഖരിച്ചത്. എഫ്ഐആർ രേഖപ്പെടുത്താനും വൈകിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധും ഉണ്ടായിരുന്നു.

English summary
Kerala government to approach High Court to cancel Sriram Venkitaraman's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X