കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംഗ്ലൂരില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി ബസില്‍ കാസര്‍കോഡ് എത്തിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന മാംഗ്ലൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ കേരള സര്‍ക്കാറിന്‍റെ ഇടപെടല്‍. പോലീസ് സുരക്ഷയോടെ കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി വൈകീട്ടോടെ മംഗലാപുരത്തെ പമ്പെല്‍ സര്‍ക്കിളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എത്തിക്കും.

കശ്മീരില്‍ പോര് കടുപ്പിച്ച് ഇന്ത്യ... അമേരിക്കന്‍ പ്രതിനിധികളെ കാണാതെ വിദേശകാര്യ മന്ത്രി!!കശ്മീരില്‍ പോര് കടുപ്പിച്ച് ഇന്ത്യ... അമേരിക്കന്‍ പ്രതിനിധികളെ കാണാതെ വിദേശകാര്യ മന്ത്രി!!

നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ബസുകളില്‍ കയറി കാസര്‍കോഡ് എത്താം. ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാസര്‍കോഡ് ജില്ലാ കളക്ടര്‍ ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ksrtc

വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തിൽ കർണാടക പോലീസ് മേധാവിയുൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്. 'മംഗലാപുരത്തെ മലയാളി വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഉദ്യോഗസ്ഥ തലത്തിൽ കർണാടക പോലീസ് മേധാവിയുൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്'.-പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

രാജ്യവ്യാപക പ്രതിഷേധം; നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു, സുപ്രധാന തീരുമാനത്തിന് സാധ്യതരാജ്യവ്യാപക പ്രതിഷേധം; നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു, സുപ്രധാന തീരുമാനത്തിന് സാധ്യത

അതിനിടെ, പൗരത്വ ഭേഗതിക്കെതിരായ പ്രക്ഷോഭത്തില്‍ മംഗളൂരുവില്‍ 2 പേരുടെ മരണത്തിന് ഇടയാക്കിയ പോലീസ് വെടിവെപ്പില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല.

English summary
kerala government to bring malayali students from mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X