കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിഐയില്‍ പഠിച്ചാലും ക്യാമ്പസ് സെലക്ഷന്‍... എല്ലാം ശരിയായില്ലെങ്കിലും പലതും ശരിയാകുന്നു

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും- ഇതായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രചരണ മുദ്രാവാക്യം. എല്ലാം ശരിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും പലതും ശരിയാകുന്നുണ്ട് എന്ന് പറയാതെ വയ്യ.

വിദ്യാഭ്യാസ മേഖലയില്‍ പല മാറ്റങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായ ഐടിഐകള്‍ക്കും ആ രീതിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയാണ്.

TP Ramakrishnan

ഐടിഐ കളില്‍ കാമ്പസ് പ്ലേസ്‌മെന്റ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രി ചിപി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ആര്യനാട് ഐടിആയില്‍ നിന്ന് കാമ്പസ് സെലക്ഷന്‍ വഴി ജോലി ലഭിച്ച് വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴില്‍ മേളയില്‍ മാത്രം 3,300 പേര്‍ക്ക് ജോലി ഉറപ്പ് നല്‍കാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐടിഐ, ഐടിസികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

English summary
Kerala Government to improve campus placements in ITIs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X