കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് 'പഠിക്കാന്‍' പിണറായി സര്‍ക്കാരും? 'അമ്മ' ഉണ്ടാക്കിയത് പിണറായിക്ക് കിട്ടുമോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജയലളിത എന്ന പേര് അമ്മ എന്നായി മാറിയത് അത്ര പെട്ടെന്നൊന്നും ആയിരുന്നില്ല. അഴിമതിക്കാരി എന്ന പേര് തേച്ച് മാച്ച് കളയാന്‍ ജയളലിത ഏറെ പ്രയത്‌നിച്ചിരുന്നു. അത്തരം ഒരു പ്രയത്‌നം ആയിരുന്നു 'അമ്മ കാന്റീന്‍'.

ചുരുങ്ങിയ ചെലവില്‍ ഭക്ഷണം നല്‍കുന്ന കാന്റീനുകള്‍ തമിഴകത്ത് ജയലളിതയുടെ ഇമേജ് വര്‍ദ്ധിപ്പിച്ചത് അത്രയേറെയാണ്.

പണ്ടത്തെ ജയലളിതയുടെ അഴിമതി ചീത്തപ്പേരില്ലെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന് ഇത് കാലക്കേടാണെന്ന് പറയേണ്ടിവരും. ഒന്നിന് പിറകേ ഒന്നായി വീഴ്ചകളും പ്രശ്‌നങ്ങളും അല്ലേ സംഭവിക്കുന്നത്. ജയലളിതയ്ക്ക് 'പഠിച്ചാല്‍' ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമോ?

തമിഴകത്തെ 'അമ്മ കാന്റീന്‍'

ചെറിയ വിലയ്ക്ക് ഭക്ഷണം വില്‍ക്കുന്ന കാന്റീനുകളാണ് തമിഴകത്തെ അമ്മ കാന്റീനുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴിലായിരുന്നു ഇത്. 2013 ല്‍ ആയിരുന്നു ജയലളിത സര്‍ക്കാര്‍ ഈ പദ്ധതിക്കഗ് തുടക്കം ഇട്ടത്.

കേരളത്തിലെ സ്ഥിതി ദയനീയം

കേരളത്തിലെ ഹോട്ടലുകളെ സമീപിക്കുന്നവരുടെ കാര്യം കഷ്ടമാണ്. വിലനിലവാരത്തിലോ ഗുണനിലവാരത്തിലോ ഒരു മാനദണ്ഡവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. അതിനാണെങ്കില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലതാനും.

വില ഏകീകരണം

കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരണത്തെ കുറിച്ച് പലതവണ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷേ ഒന്നും നടപ്പിലായില്ല. അത്ര ശക്തമാണ് ഹോട്ടല്‍ ലോബി എന്നും പറയാം.

ഇതാ വരുന്നു 'അമ്മ കാന്റീന്‍' മോഡല്‍

ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് തമിഴ് നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ ഉള്ള ഭക്ഷണ വിതരണ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

തിലോത്തമന്റെ വാര്‍ത്താ കുറിപ്പ്

ഭക്ഷ്യ മന്ത്രി പി തിലോത്തമനാണ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകള്‍ തുടങ്ങും എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

 മാതൃക 'അമ്മ' തന്നെ

അമ്മ കാന്റീന്‍ മാതൃകയില്‍ തന്നെ ആയിരിക്കും കേരളത്തിലെ പുത്തന്‍ ഹോട്ടലുകള്‍ എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണിത്.

രണ്ട് ജില്ലകളില്‍

ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാന വ്യാപകമായി ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എറണാകുളം ,കോട്ടയം ജില്ലകളില്‍ ആയിരിക്കും പൈലറ്റ് പദ്ധതി. വിജയകരമായാല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

എങ്ങനെ ചെയ്യും

ഭക്ഷ്യ, കൃഷി, ക്ഷീരവികസന വകുപ്പുകളുടെ സഹായത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. സ്വയം പാചകം ചെയ്യാന്‍ സാധിക്കാത്ത ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളേയും ഇതില്‍ പങ്കാളികളാക്കും.

ഹോട്ടലുകള്‍ക്കും

ഹോട്ടലുകള്‍ക്കും ഈ പദ്ധതിയുമായി സഹകരിക്കാം. ഇവര്ഡക്ക് സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ തന്നെ ഭക്ഷ്യവസ്തുക്കള്‍ നല്‍കും. പക്ഷേ കുറഞ്ഞ വിലയില്‍ ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കണം എന്ന് മാത്രം.

കൂപ്പണ്‍ നല്‍കിയും

ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാനും ഉണ്ട് പദ്ധതി. ഇത്തരക്കാര്‍ക്ക് കൂപ്പണ്‍ നല്‍കും.

English summary
Kerala Government to Start Amma canteen model network in Two districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X