ഇനി സർക്കാർ ഡോക്ടർമാരുടെ 'കളി' നടക്കില്ല; സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ പെടും, മെഡിക്കൽ വിജിലൻസ് !!
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു. കെഎസ്ഇബി, കെഎസ്ആർടിസി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ പൊലീസ് ഉദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻ സെൽ ഉണ്ട്. ഇതിന് സമാനമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും സെല്ല് വരുന്നത്.മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് ലക്ഷ്യം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേധാവിയായാണ് വിജിലൻസ് സെൽ പ്രവർത്തിക്കുക. സർക്കാർ മെഡിക്കൽ കോളജുകളിലെ പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ശസ്ത്രക്രിയക്ക് കൈക്കൂലിവാങ്ങുന്നതും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് പുതിയ മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നത്.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യാഗസ്ഥന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെൽ നിലവിൽ വരിക. ഇതുസംബന്ധിച്ച് ആരാഗ്യവകുപ്പിന്റെ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സെല്ലിലെ അംഗങ്ങളുടെ എണ്ണം, ഘടന എന്നിവ അന്തിമ ഉത്തരവിൽ വ്യക്തമാക്കും. ആരോഗ്യ വകുപ്പിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.












Click it and Unblock the Notifications