• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യാജവാർത്ത നല്‍കിയവർ ഭയക്കുക... സെക്രട്ടേറിയറ്റ് തീപ്പിടിത്തം: മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലുള്ള പ്രോട്ടോകോള്‍ ഓഫീസില്‍ തീപ്പിടത്തമുണ്ടായത് ഓഗസ്റ്റ് 25 ന് ആയിരുന്നു. സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിപക്ഷ സമരം നടക്കുമ്പോള്‍ ആയിരുന്നു ഇത്. ഒടുക്കം പ്രതിപക്ഷ നേതാക്കളും സെക്രട്ടേറിയറ്റിന് അകത്ത് കയറി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു.

'എന്തൊക്കെ അസംബന്ധങ്ങളാണ്, വായിൽത്തോന്നുന്നതല്ലല്ലോ വാർത്ത'! മനോരമയെ കുടഞ്ഞ് തോമസ് ഐസക്!

ഈ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ തീപ്പിടിത്തത്തില്‍ കത്തിപ്പോയി എന്നായിരുന്നു ആക്ഷേപം. രാഷ്ട്രീയ നേതാക്കള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ മാത്രമായിരുന്നില്ല, ചില മാധ്യമങ്ങളും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതില്‍ പലതും വ്യാജവാര്‍ത്തകളും ആയിരുന്നു.

എന്തായാലും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയ്‌ക്കൊരുങ്ങുകയാണ്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ ആയിരിക്കും നടപടികള്‍. വിശദാംശങ്ങള്‍...

തീപ്പിടിത്തം

തീപ്പിടിത്തം

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് പിന്നില്‍ ദുരൂഹതയുണ്ട് എന്നായിരുന്നു ആരോപണം. ഭൂരിഭാഗം ഫയലുകളും ഇ ഫയലുകള്‍ ആണെന്ന സര്‍ക്കാര്‍ വാദമൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. നിര്‍ണായക ഫയലുകള്‍ കത്തിപ്പോയി എന്ന മട്ടിലായിരുന്നു ചില മുഖ്യധാര മാധ്യമങ്ങളുടെ അവതരണം.

കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

സെക്രട്ടേറിയറ്റിലെ തീപ്പിടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയിട്ടുള്ളത്. തീപ്പിടിത്തത്തില്‍ ദുരൂഹതയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പോലീസ് അന്വേഷണത്തിലും ദുരൂഹമായ ഒന്നും ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.

നിയമ നടപടി

നിയമ നടപടി

തീപ്പിടത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ആണ് സര്‍ക്കാര്‍ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിആര്‍പിസി 199(2) പ്രകാരം ആയിരിക്കും നിയമനടപടി സ്വീകരിക്കുക എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസ് കൗണ്‍സിലിന് പരാതി

പ്രസ് കൗണ്‍സിലിന് പരാതി

തെറ്റായ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ പ്രസ് കൗണ്‍സിലിനും സര്‍ക്കാര്‍ പരാതി നല്‍കും എന്നും റിപ്പര്‍ട്ടുകളുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ ചുവട് പിടിച്ചാണ് നടപടികള്‍. ഇക്കാര്യം സംസ്ഥാനമന്ത്രിസഭയും ചര്‍ച്ച ചെയ്ത് തീരുമാനിച്ചകഴിഞ്ഞിട്ടുണ്ട്.

ഇ ഫയലുകള്‍

ഇ ഫയലുകള്‍

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നത്. അത് പ്രകാരം ഭൂരിപക്ഷം ഫയലുകളും ഇപ്പോള്‍ ഇ ഫയലുകള്‍ ആണ്. അതുകൊണ്ട് തന്നെ തീപ്പിടിത്തത്തില്‍ നിര്‍ണായക ഫയലുകള്‍ ഒന്നും നഷ്ടമായിട്ടില്ല എന്നായിരുന്നു വിശദീകരണം.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

ഇത് സംബന്ധിച്ച് തെറ്റായ പല വാര്‍ത്തകളും മുഖ്യധാര മാധ്യമങ്ങള്‍ സ്വന്തം താത്പര്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇ ഫയലുകള്‍ മന്ത്രിമാരുടെ താത്പര്യത്തിന് അനുസരിച്ച് കടലാസ് ഫയലുകളാക്കി മാറ്റുന്നു എന്ന് പോലും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ മന്ത്രിമാര്‍ അടക്കമുള്ള ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

cmsvideo
  Ramesh chennithala troll video | Oneindia Malayalam
  മാധ്യമങ്ങള്‍ക്കെതിരെ

  മാധ്യമങ്ങള്‍ക്കെതിരെ

  ഇടത് സര്‍ക്കാര്‍ മാധ്യമങ്ങളെ വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്നു എന്നൊരു ആക്ഷേപം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. അതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈ തീരുമാനത്തിനെതിരേയും ചില കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

  'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

  സെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടും, ഡോക്ടര്‍മാർക്ക് ശമ്പള വര്‍ധന, നിർണായക മന്ത്രിസഭാ തീരുമാനങ്ങൾ

  English summary
  Kerala Government to take legal action against Media Organisations, who gave fake news on secretariat fire
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X