കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കോവിഡ്‌ മരണങ്ങള്‍ മറച്ചുവെക്കുന്നതായി പഠനം; റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട്‌ ബിബിസി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയെന്ന്‌ ബിബിസി റിപ്പോര്‍ട്ട്‌.ഡോ അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ്‌ രാജ്യാന്തര മാധ്യമമായ ബിബിസി ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

ഔദ്യോഗിക കണക്ക്‌ പ്രകാരം വ്യാഴാഴ്‌ച്ച രാത്രി വരെ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1969 ആണ്‌. എന്നാല്‍ 3356 പേര്‍ രോഗം ബാധിച്ച്‌ മരിച്ചുവെന്നാണ്‌ അരുണ്‍ എന്‍ മാധവന്റെ പഠനം പറയുന്നത്‌.5 വാര്‍ത്താ ചാനലുകളും, 7 പത്രങ്ങളുടെ പ്രാദേശിക എഡിഷനും വീക്ഷിച്ചാണ്‌ ഇവര്‍ കണക്കുകള്‍ നിരത്തുന്നത്‌. ഫലപ്രദമായ രീതിയിലാണ്‌ പഠനം നടത്തിയതെന്ന്‌ ടൊറന്റോ യൂനിവേഴ്‌സിറ്റിയിലെ പ്രഭാത്‌ ഝാ പറഞ്ഞു.

covd

8.9 ലക്ഷം പേര്‍ക്കാണ്‌ ഇന്ത്യയില്‍ കോവിഡ്‌ ബാധിച്ചെന്നാണ്‌ കണക്കുകള്‍. യുഎസ്‌ കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ടു ചെയ്‌തതും ഇന്ത്യയിലാണ്‌ . 1,30,000 മരണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതേ സമയം മരണ നിരക്ക്‌ 1.5% ആണ്‌. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്‌.പല സംസ്ഥാനങ്ങളും യഥാവിധി കോവിഡ്‌ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാത്തതാണ്‌ രാജ്യത്തെ മരണനിരക്കിലെ കുറവ്‌ വ്യക്തമാക്കുന്നതെന്നാണ്‌ ചില വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌. പ്രത്യേക ഓണ്‍ലൈന്‍ കോവിഡ്‌ ഡാഷ്‌ ബോര്‍ഡിലൂടെ കണക്കുകള്‍ ഏറ്റവും സുതാര്യമെന്ന്‌ അവാകാശപ്പെടുമ്പോഴും കേരളത്തില്‍ കോവിഡ്‌ മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന്‌ ഡോ. അരുണ്‍ അഭിപ്രായപ്പെടുന്നു.

മരണത്തിന്‌ തൊട്ട്‌മുന്‍പ്‌ ഒരാള്‍ക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സ്ഥിരീകരിച്ചാല്‍ കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള ആള്‍ സംസ്ഥാനത്ത്‌ വെച്ച്‌ മരിച്ചാല്‍ ആ മരണം കോവിഡ്‌ മരണമായി കണക്കാക്കുന്നില്ല. 65നും 78നും ഇടയില്‍ പ്രായമുള്ള മൂന്ന്‌ പേര്‍ കോവിഡ്‌ ലക്ഷണങ്ങളുമായി ക്ലിനിക്കിലെത്തിയെന്നും. ഇവര്‍ പിന്നീട്‌ മരിച്ചെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ മരണങ്ങള്‍ കോവിഡ്‌ മൂലമാണോ എന്ന്‌ പരിശോധനയിലൂടെ സ്ഥിരീകരിച്ചില്ല.

കോവിഡ്‌ മരണങ്ങളില്‍ ചിലത്‌ റിപ്പോര്‍ട്ട്‌ ചെയ്യാതെ പോകുന്നുണ്ടെന്ന്‌ കോവിഡ്‌ രോഗം ചെറുക്കുന്ന നടപടികളില്‍ സര്‍ക്കാര്‍ ഉപദേശകനായ രാജീവ്‌ സദാനന്ദനും സമ്മതിച്ചതായും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കോവിഡ്‌ വ്യാപനം കുത്തനെ കൂടാന്‍ തുടങ്ങിയ ജൂലൈയില്‍. കോവിഡ്‌ ബാധിതരുടെ മരണം ഒദ്യോഗിക പട്ടികയില്‍ നിന്ന്‌ ഒവിവാക്കാന്‍ തുടങ്ങിയതോടെയാണ്‌ യഥാര്‍ഥ കണക്കുകള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്‌മ രൂപം കൊണ്ടത്‌.

അര്‍ബുദമടക്കം ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്ന കോവിഡ്‌ ബാധിതരുടെ മരണം പട്ടികയില്‍ നിന്ന്‌ പുറത്തായി. ജൂലൈയില്‍ മാത്രം 22 മരണം പട്ടികക്ക്‌ പുറത്തായിരുന്നു. കോവിഡ്‌ മരണങ്ങള്‍ രേഖപ്പെടുത്താത്തത്‌ മനപ്പൂര്‍വമാണെന്നും ഇത്‌ പിഴവായി കാണാനാകില്ലെന്നും ഡല്‍ഹി ആസ്ഥാനമായുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനിലെ ഉമ്മന്‍ സി കുര്യന്‍ പറഞ്ഞു. ഇനിയഥവാ എല്ലാ മരണങ്ങളും കൂട്ടിയാല്‍ പോലും മരണനിരക്ക്‌ നിയന്ത്രിക്കുന്നതില്‍ കേരളം അസാധാരണ മികവാണ്‌ പുലര്‍ത്തിയിരുക്കുന്നതെന്നത്‌ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു

English summary
Kerala government try to hide actual number of covid death number says BBC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X