കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ ബദൽ സമരവുമായി സർക്കാർ, വനിത മതിൽ... സംഘാടകനായി വെള്ളാപ്പള്ളി!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആർഎസ്എസ്-ബിജെപി സമരത്തിന് ബദലുമായി കേരള സർക്കാർ രംഗത്ത്. തിരുവനന്തപുരത്ത് നടന്ന സാമുദായിക സംഘടനകളുടെ യോഗത്തിലാണ് ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള പരിപടികളുമായി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

<strong>ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി</strong>ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി

ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിന് ശേഷം വ്യക്തമാക്കി. കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്. ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുളള ചര്‍ച്ചയിൽ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

സമുദായ നേതാവും രാജാവും...

സമുദായ നേതാവും രാജാവും...


യോഗത്തില്‍ എന്‍എസ്എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല. ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് എന്‍എസ്എസ് അടക്കമുള്ളവര്‍ക്കെതിരെ യോഗത്തില്‍ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.

സ്ത്രീകളെ കേന്ദ്രീകരിച്ച്...

സ്ത്രീകളെ കേന്ദ്രീകരിച്ച്...


സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരുഷന് തുല്ല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്ന കാര്യം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ നീക്കം ഒരു ചെറിയ വിഭാഗമാണെങ്കിലും ശക്തിപ്പെടുത്തിയ സന്ദര്‍ഭത്തില്‍ സ്ത്രീകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പരിപാടി സംസഘടിപ്പിക്കണമന്ന് യോഗത്തിൽ ഉയർന്ന് വരികയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇരുണ്ട കാലത്തേക്ക് തള്ളിവിടാനാകില്ല

ഇരുണ്ട കാലത്തേക്ക് തള്ളിവിടാനാകില്ല


കേരളത്തെ ആര്‍ക്കും ഇരുണ്ടകാലത്തേക്ക് തള്ളിവിടാനാകില്ലെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഒരു ജനറല്‍ കൗണ്‍സില്‍ സംഘടിപ്പിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ സമിതി ചെയര്‍മാനാകും. പുന്നല ശ്രീകുമാര്‍ സംഘാടക സമിതി കണ്‍വീനറാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

എക്സിക്യുട്ടീവ് കമ്മറ്റി

എക്സിക്യുട്ടീവ് കമ്മറ്റി

പരിപാടിയുടെ നടത്തിപ്പിനായി വിദ്യാസാഗര്‍, വി രാഘവന്‍ (വൈസ് ചെയര്‍മാന്മാര്‍) സി ആര്‍ ദേവദാസ്, സി പി സുഗതന്‍, ഇ എന്‍ ശങ്കരന്‍ (ജോ. കണ്‍വീനര്‍മാര്‍), സോമപ്രസാദ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാകും. എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ കെ. രാമഭദ്രന്‍, പി.കെ. സജീവ്, രാജേന്ദ്ര പ്രസാദ്, എന്‍ കെ നീലകണ്ഠന്‍, എം വി ജയപ്രകാശ്, അഡ്വ. കെ ആര്‍ സുരേന്ദ്രന്‍, കരിംപുഴ രാമന്‍, ഭാസ്കരന്‍ നായര്‍, സീതാ ദേവി, ടി പി കുഞ്ഞുമോന്‍, എ കെ സുരേഷ് എന്നിവര്രടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.

English summary
Kerala government will conduct women wall on January 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X