വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് 6 രൂപയാക്കുമോ? വെട്ടിലായി സര്‍ക്കാര്‍, ചര്‍ച്ച നടത്തും
തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഉയരുന്ന മറ്റൊരു ചോദ്യം വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമോ എന്നതാണ്. മിനിമം നിരക്ക് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇത്രയും ഉയര്‍ത്താന്‍ സാധ്യതയില്ല എന്നാണ് വിവരം. മിനിമം നിരക്ക് 10 രൂപയാക്കാന്‍ വേണ്ടിയാണ് 12 ആവശ്യപ്പെടുന്നത് എന്നാണ് വിമര്‍ശനം. നിരക്ക് കൂട്ടുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും കാര്യമായ തലവേദന ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.
വിദ്യാര്‍ഥികളുടെ മിനിമം ബസ് ചാര്‍ജ് ഒരു രൂപയാണ്. ഇത് ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇത്രയും വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും നേരിയ വര്‍ധനവിന് സാധ്യതയുണ്ട്. എന്നാല്‍ വിദ്യാര്‍ഥി സംഘടനകളുമായി സംസാരിച്ച് സമവായത്തിലെത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് ടിക്കറ്റിന്റെ പകുതിയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് നിരക്ക് കൂട്ടിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന് പ്രതിസന്ധി ഇരട്ടിയാകുമെന്ന് ഉറപ്പായി. നേരത്തെ കോട്ടയത്തും ഇന്നലെ തിരുവനന്തപുരത്തും ബസ് ഉടമകളും ഗതാഗത മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മന്ത്രി ഇക്കാര്യം ഉടമകളെ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഉടമകള്‍. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ചാര്‍ജ് വര്‍ധന അംഗീകരിക്കില്ല. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി കണ്‍വീനര്‍ ടി ഗോപിനാഥ് ആവശ്യപ്പെട്ടു. എത്ര രൂപ വര്‍ധിപ്പിക്കണം, എന്ന് മുതല്‍ നടപ്പാക്കണം എന്നീ കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച നടക്കുമെന്നാണ് മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചത്.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് 1 രൂപയാക്കി വര്‍ധിപ്പിക്കണം, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റ് ചാര്‍ജിന്റെ 50 ശതമാനമാക്കണം, കൊവിഡ് കാലം തീരുംവരെ നികുതി പൂര്‍ണമായും ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചത്. പല ആവശ്യങ്ങളും പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനും ബസ് ഉടമകള്‍ക്കും അറിയാമെന്ന് മന്ത്രി വിശദീകരിച്ചു. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നേരത്തെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് രാമചന്ദ്രനുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. മുഖ്യമന്ത്രി പിണറായി വിജയയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എന്നാണ് ആന്റണി രാജു അറിയിച്ചത്.












Click it and Unblock the Notifications