കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സ്വാശ്രയത്വം; ട്രാന്‍സ്‌മെന്റര്‍ വിഭാഗത്തിന് 15 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വയം തൊഴില്‍ വായ്പ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍മാരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

pinarayi

മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
Kerala is going to face toughest situation, says shailaja teacher | Oneindia Malayalam

സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കേണ്ടതാണ്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ഒക്ടോബര്‍ 15ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം 695003 എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്തോ സമര്‍പ്പിക്കാവുന്നതാണ്.

 കേരള കോണ്‍ഗ്രസ് തര്‍ക്കം; പാര്‍ട്ടിയും ചിഹ്നവും ജോസിന് നല്‍കിയ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ കേരള കോണ്‍ഗ്രസ് തര്‍ക്കം; പാര്‍ട്ടിയും ചിഹ്നവും ജോസിന് നല്‍കിയ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

'രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി''രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'

ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍

English summary
kerala government will provide self-employment loans up to Rs 15 lakh to the transgender community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X