കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? മാധ്യമങ്ങളോട് സംസാരിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി...

ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കോടതിയെയോ മാദ്ധ്യമ പ്രവര്‍ത്തകരെയോ സമീപിച്ചാല്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അനുമതിയില്ലാതെ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുത്. ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കോടതിയെയോ മാദ്ധ്യമ പ്രവര്‍ത്തകരെയോ സമീപിച്ചാല്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കും, നിര്‍ദ്ദേശം ലംഘിച്ചാല്‍ ഉചിതമായ നടപടി എടുക്കുമെന്നുമാണ് പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. പല ഉദ്യോഗസ്ഥരിലും മാദ്ധ്യമങ്ങളില്‍ പരസ്യപ്രതികരണം നടത്തുന്ന പ്രവണത കൂടി വരികയാണ് ഇത് ശരിയല്ലെന്നാണ് പിണറായി വിജയന്റെ നിലപാട്.

pinarayi-media

പൊതുജനമദ്ധ്യത്തില്‍ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ കുറിച്ച് ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ലെന്ന ചട്ടം ഇപ്പോള്‍ കൃത്യമായി പാലിക്കുന്നില്ല. രാഷ്ട്രീയക്കാരുമായി കൂടുതല്‍ ബന്ധപ്പെടുന്നതുകൊണ്ടാകാം മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മീഡിയോ മാനിയ പിടികൂടിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ മാദ്ധ്യമങ്ങളില്‍ അഭിപ്രായം പറയരുതെന്ന് 2012ല്‍ സര്‍ക്കാര്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയതാണെന്നും പിണറായി വ്യക്തമാക്കി.

എന്നാല്‍ അഖിലേന്ത്യാ സര്‍വീസിലുള്ളവര്‍ക്ക് ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പക്ഷേ, സര്‍ക്കാര്‍ നയത്തെയോ പ്രവര്‍ത്തനങ്ങളെയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് ചട്ടം.

നേരത്തെ ഡിജിപിയായരുന്ന ടിപി സെന്‍കുമാര്‍ തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സെന്‍കുമാറും പിണറായി വിജയനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ വന്നു. സെന്‍കുമാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കേസെ നല്‍കുകയും മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു.

അടുത്തിടെ ജിഷ കേസുമായി ബന്ധപ്പെട്ട് എഡിജിപി ബ സന്ധ്യയും ജഡ്ജിയും സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ അഭിപ്രായം പറഞ്ഞത് അദ്ദേഹത്തില്‍ നിക്ഷിപ്തമായ ചുമതല പ്രകാരമാണ്. അത് മനസിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് അവരുടെ പിന്നീടുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമായത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തികരുതെന്നാണ് പിണറായി വിജയന്റ കെര്‍ശന നിര്‍ദ്ദേശം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala Government employees are media maniac says Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X