കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന സാധുതയും നിയമ സാധുതയും ഇല്ല; പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടന സാധുതയും നിയമ സാധുതയും ഇല്ല.പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനം അധികാര പരിധിയില്‍ ഉള്ള കാര്യത്തിനാണ് സമയവും വിഭവവും ചെലവഴിക്കേണ്ടത്. നിയമം കേരളത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നിരിക്കെ ഇവരെന്തിനാണ് വിഷയത്തില്‍ ഇടപെടുന്നത്.വിഭജനത്തില്‍ കേരളത്തെ ഒന്നും ബാധിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരും ഇല്ല. ചരിത്ര കോണ്‍ഗ്രസിന്‍റെ ഉപദേശ പ്രകാരമാണ് പ്രമേയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമാണെന്നും ഗവര്‍ണര്‍ ആരിഫ് ഖാന്‍ കുറ്റപ്പെടുത്തി.

 arifahammedkhan

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ മാത്രമാണ് എതിര്‍ത്തത്.

Recommended Video

cmsvideo
ചരിത്രം കുറിച്ച് കേരള നിയമസഭ | Oneindia Malayalam

അതേസമയം പ്രമേയത്തിനെതിരെ വോട്ട് ചെയ്യാത്തത് മനഃപൂര്‍വമാണെന്ന വിശദീകരണവുമായി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. ഒരാള്‍ മാത്രം നിയമത്തെ എതിര്‍ക്കുന്നതില്‍ പ്രസക്തിയുണ്ടെന്ന് തോന്നിയില്ലെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് നിലനില്‍ക്കുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

English summary
Kerala governor against LDF govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X