കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍; തര്‍ക്കം പരിഹരിക്കേണ്ടത് കോടതി, പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിലവിലുള്ള ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ പരിഹാരം ഉണ്ടാക്കേണ്ടത് കോടിയാണെന്നും തമിഴ്‌നാടുമായുള്ള ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവര്‍ണര്‍ വ്യക്തമാക്കി.

ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ചചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ച

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വൈകീട്ട് അഞ്ച് മണിയോടെ ഓണ്‍ലൈനായി ചേരുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. 142 അടി പരമാവധി സംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്.

kerala

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിഷയം കേരളവും തമിഴ്നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ തൊഴില്‍ നിയമം മാറി... ജോലി മാറ്റം ഇനി എളുപ്പംപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ തൊഴില്‍ നിയമം മാറി... ജോലി മാറ്റം ഇനി എളുപ്പം

അതേസമയം, മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. സിനിമതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. സേവ് കേരള, ഡീകമ്മിഷന്‍ മുല്ലപ്പെരിയാര്‍ എന്നീ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനിടെ, അണക്കെട്ട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ പൃഥിരാജിനെതിരെ തമിഴ്‌നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. തേനി ജില്ല കളക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.

സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകള്‍ പുറത്തിറക്കിയ നടന്‍ പൃഥിരാജ്, അഡ്വ റസല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജി്ല്ലാ സെക്രട്ടറി എസ് ആര്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, ഈ വിഷയത്തില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും പക്ഷേ, തീര്‍ത്തും അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുയര്‍ത്തി ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താനുള്ള ശ്രമങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
Adv Russell Joy answers questions about Mullaperiyar Dam

English summary
Kerala Governor Arif Mohammad Khan Says Mullaperiyar needs a new dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X