കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദൗർഭാഗ്യകരം, അജ്ഞത കൊണ്ട് പറഞ്ഞതാണോ'?; ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ. 'കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞതാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല.

ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,'- അദ്ദേഹം പറഞ്ഞു.

പരിഹസിച്ച് ജയറാം രമേശ്, സവര്‍ക്കറെ വെട്ടി ബല്‍റാം; നെഹ്റുവിനെ ഒഴിവാക്കിയ പരസ്യത്തില്‍ പ്രതിഷേധംപരിഹസിച്ച് ജയറാം രമേശ്, സവര്‍ക്കറെ വെട്ടി ബല്‍റാം; നെഹ്റുവിനെ ഒഴിവാക്കിയ പരസ്യത്തില്‍ പ്രതിഷേധം

1

ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവർണർ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസയെന്നും ഗവര്‍ണര്‍ പറഞ്ഞു.

2

എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാൻ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു.പാങ്ങോട് സൈനിക ക്യാംപിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടോണ് ഗവര്‍ണറുടെ പ്രതികരണം.

3

അതേസമയം ദില്ലിയിലായിരുന്ന കെടി ജലീൽ അവിടുത്തെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ' എന്നടക്കം പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ദില്ലിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമർശനങ്ങളും ജലീലിനെ പിന്തുടരുമെന്ന സാഹചര്യത്തിലാണ് മടക്കമെന്ന് റിപ്പോര്‍ട്ട്.

4

കോണ്‍ഗ്രസ് ബിജെപി വിമര്‍ശനങ്ങള്‍ക്ക് പുറമേ വിവാദത്തില്‍ മന്ത്രി എംവി ഗോവിന്ദൻ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ എന്നിവരും രംഗത്തെത്തിയിരുന്നു. 'കമ്യൂണിസ്റ്റുകാർ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും പാർട്ടിയുടെ നയം മനസിലാക്കിയിട്ടുള്ള ആരും ഈ നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നുമായിരുന്നു ഇപി ജയരാജന്റെ പ്രസ്താവന. ഇന്ത്യ വിഭജനം ദുഃഖകരമായിരുന്നുവെന്നും ഒരു ഇന്ത്യ ഒരു ജനത എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

ജലീലിന്റെ പ്രസ്താവന സി.പി.എം നിലപാടല്ലെന്നും അത്തരം പ്രസ്താവനകൾ പാർട്ടി നടത്താറില്ലെന്നുമായിരുന്നു മന്ത്രി എംവി ഗോവിന്ദന്റെ പ്രതികരണം.
ഇന്ത്യയെ കുറിച്ചും കശ്മീരിനെ കുറിച്ചും സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്.അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ലെ.ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗങ്ങൾ എന്തടിസ്ഥാനത്തിലാണ് നടത്തിയതെന്ന് കെ.ടി ജലീലിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

6

പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

English summary
Kerala Governor arif mohammad khan slams KT Jaleel over controversial statement on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X