കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ഗവർണർ
തിരുവനന്തപുരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കതിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ദില്ലിയില്‍ താനുമായി സമ്പര്‍ത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും ഗവര്‍ണര്‍ അറിയിച്ചു.













Click it and Unblock the Notifications