കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യക്കത്തിലെ വിവരങ്ങള്‍ ചാനലില്‍; എന്ത് രഹസ്യമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ തടസം നിന്നത് വലിയ വിവാദമായിരിക്കുകയാണ്. എന്തിനാണ് ഇപ്പോള്‍ ഒരു സഭാ സമ്മേളനം എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം മുഖ്യമന്ത്രി നല്‍കുകയും ചെയ്തു. കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. രഹസ്യസ്വഭാവമുള്ള കത്തായിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. എന്നാല്‍ ഇത് വായിക്കുന്നതിന് മുമ്പ് തന്നെ കത്തിലെ ഉള്ളടക്കം വാര്‍ത്താ ചാനലുകളില്‍ ഗവര്‍ണര്‍ കണ്ടു. ഇതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇന്ന് സര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ ഗവര്‍ണര്‍ ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു.

p

അടിയന്തര നിയമസഭാ സമ്മേളനം വിളിക്കേണ്ട സാഹചര്യം എന്താണ് എന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്. എന്നാല്‍ ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ അനുസരിച്ച് പല ഫയലുകളും ഒപ്പിട്ടിരുന്നു. പോലീസ് നിയമ ഭേദഗതി, തദ്ദേശ വാര്‍ഡ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം ഒപ്പുവച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും ഗവര്‍ണര്‍ വിശദീകരിക്കുന്നു.

കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്‌സഭയിലേക്ക് ഷംസുദ്ദീന്‍, മുസ്ലിം ലീഗില്‍ വന്‍ മാറ്റംകുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്‌സഭയിലേക്ക് ഷംസുദ്ദീന്‍, മുസ്ലിം ലീഗില്‍ വന്‍ മാറ്റം

സഭാ സമ്മേളനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. അസാധാരണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞത്. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നയം ഗവര്‍ണര്‍ കേരളത്തില്‍ പ്രതിഫലിപ്പിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറുടേത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. ഗവര്‍ണര്‍ അതിന് അനുമതി നല്‍കുക മാത്രമാണ് ചെയ്യുക. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശിയുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭ ഒരുമണിക്കൂര്‍ സമ്മേളിക്കനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പുതിയ ഭേദഗതികള്‍ നിരാകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു.

ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്‍

Recommended Video

cmsvideo
പുതിയ കോവിഡ് വാക്സിൻ പേടിയിൽ കേരളവും..പേടിയോടെ നാട്

English summary
Kerala Governor Arif Muhammad Khan unhappy with details leaked in Chief Minister Letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X