കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ ആശങ്കയോടെ കേരളം; ഗവര്‍ണര്‍ ഉല്ലാസയാത്രയിലെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. ആള്‍ക്കൂട്ടങ്ങള്‍ക്ക് കാരണമാകുന്ന എല്ലാ പരിപാടികളും അനാവശ്യ യാത്രകളും റദ്ദാക്കണമെന്നാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ബസുകളും ട്രെയിനുകളും കാലിയാണ്. ജനങ്ങളുടെ ആശങ്കയുടെ ആഴമാണിത് തെളിയിക്കുന്നത്. അതിനിടെ വേറിട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിനോദയാത്രയിലാണെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

A

തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി യാത്രയിലാണ് ഗവര്‍ണറും ഭാര്യയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി പൊന്‍മുടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടച്ചിരുന്നു. കെടിഡിസിയിലും പൊന്‍മുടി ഗസ്റ്റ് ഹൗസിലുമാണ് ഗവര്‍ണര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഡോക്ടറും പോലീസുകാരും ഉള്‍പ്പെടുന്ന സംഘം അദ്ദേഹത്തോടൊപ്പമുണ്ട്. രാജ്ഭവനിലെ നാല് ജീവനക്കാരും അദ്ദേഹത്തോടൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ദിവസം സംഘം പൊന്‍മുടിയിലുണ്ടാകുമത്രെ. തിരുവനന്തപുരം ജില്ലയില്‍ ജാഗ്രത ശക്തമാക്കി കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

വര്‍ക്കലിയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതാണ് അധികൃതരെ വട്ടംകറക്കിയത്. 15 ദിവസം ഇയാള്‍ പുറത്തുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നതും ഇയാള്‍ സംസാരിച്ചതുമായ ആളുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഉല്‍സവത്തിന് പോയി എന്നും വിവരമുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണ്.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

ഈ സാഹചര്യത്തില്‍ വര്‍ക്കലയില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസം ഇറ്റലിക്കാരന്‍ പുറത്തുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇത്രയും ദിവസം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഏറെയാണ്. എല്ലാവരുടെയും കണക്ക് എടുക്കുകയും കണ്ടെത്തുകയും ചെയ്യുക എന്നത് ദുഷ്‌കരമാണ്. ഇയാള്‍ ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതുമായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അതിവേഗമാണ് ഇവിടെ രോഗം വ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഇവിടെ കുടുങ്ങിയിരുന്നു. എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്ന കഴിഞ്ഞദിവസം 250ഓളം പേരെ രാജ്യത്ത് എത്തിച്ചിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. രാജ്യത്ത് ഒട്ടേറെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 107 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേരാണ് മരിച്ചത്.

English summary
Kerala Governor Arif Muhammad Khan in Ponmudi amid Corona fear,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X